ലോകകപ്പിനിടെ കത്താറയിലെത്തിയത് 7.1 ദശലക്ഷം പേര്‍

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022ല്‍ കത്താറ സന്ദര്‍ശിക്കാനെത്തിയത് 7.1 ദശലക്ഷം പേര്‍. ലോകകപ്പിനോടൊനുബന്ധിച്ച് നിരവധി പരിപാടികളും പ്രവര്‍ത്തനങ്ങളും കത്താറയില്‍ അരങ്ങേറിയിരുന്നു. അന്‍പതിലേറെ പ്രധാന പരിപാടികളാണ് കത്താറയില്‍ നടന്നത്. അതോടൊപ്പം മുന്നൂറോളം മറ്റു പരിപാടികളും അരങ്ങേറി. 22 രാജ്യങ്ങളില്‍ നിന്നുള്ള ഡസന്‍ കണക്കിന് കലാകാരന്മാരാണ് പരിപാടികള്‍ക്കായി കത്താറയിലെത്തിയത്. കത്താറയിലെ ലോകകപ്പ് ആഘോഷങ്ങളുടെ പ്രധാന പരിപാടികളിലൊന്ന് പന്ത്രണ്ടാമത് ഉരു മഹോത്സവമായിരുന്നു. പരാഗ്വേ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ഉറുഗ്വേ, ഇക്വഡോര്‍, ബോസ്‌നിയ, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള കലാ പ്രദര്‍ശനങ്ങള്‍ക്കും പരിപാടികള്‍ക്കും പുറമെ … Continue reading ലോകകപ്പിനിടെ കത്താറയിലെത്തിയത് 7.1 ദശലക്ഷം പേര്‍