Connect with us

Entertainment

അടി കപ്യാരെ കൂട്ടമണിക്കും, ഉറിയടിക്കും ശേഷം ‘അടിനാശം വെള്ളപ്പൊക്കം’; ടൈറ്റില്‍ പോസ്റ്റര്‍ ലോഞ്ച് ചെയ്ത് ശോഭന

Published

on


തൃശൂര്‍: 2015ല്‍ റിലീസ് ചെയ്ത് സൂപ്പര്‍ വിജയം നേടിയ ‘അടി കപ്യാരെ കൂട്ടമണി’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ എ ജെ വര്‍ഗീസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അടിനാശം വെള്ളപ്പൊക്കം’. ഉറിയടി എന്ന കോമഡി എന്റര്‍റ്റൈനര്‍ ചിത്രമാണ് എ ജെ വര്‍ഗീസ് അവസാനം സംവിധാനം ചെയ്തത്. ‘അടിനാശം വെള്ളപ്പൊക്കം’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടു.

മലയാള സിനിമയിലേക്ക് ഒരു പുതിയ നിര്‍മ്മാണ കമ്പനിയുടെ വരവും ഈ സിനിമയിലൂടെ അടയാളപ്പെടുത്തുകയാണ്. സൂര്യ ഭാരതി ക്രിയേഷന്‍സിന്റെ ബാനറില്‍ മനോജ് കുമാര്‍ കെ പി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നടി ശോഭനയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ലോഞ്ച് ചെയ്തത്. തൃശൂര്‍ നടന്ന ചടങ്ങില്‍ ‘അടിനാശം വെള്ളപ്പൊക്കം’ എന്ന ടൈറ്റില്‍ ഗജരാജന്‍ ഉഷശ്രീ ശങ്കരന്‍കുട്ടി തിടമ്പേറ്റി. പതമഭൂഷണ്‍ ശോഭന ആണ് തിടമ്പ് അനാച്ഛാദനം ചെയ്തു നല്‍കിയത്. ആര്‍ ജയചന്ദ്രന്‍, എസ് ബി മധു, താര അതിയേടത്ത് എന്നിവരാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

ഷൈന്‍ ടോം ചാക്കോ, ബൈജു സന്തോഷ്, മഞ്ജു പിള്ള, ജോണ്‍ വിജയ്, അശോകന്‍, ബാബു ആന്റണി, പ്രേം കുമാര്‍, ശ്രീകാന്ത് വെട്ടിയാര്‍, വിനീത് മോഹന്‍, സഞ്ജയ് തോമസ്, സജിത് തോമസ്, അരുണ്‍ പ്രിന്‍സ്, ലിസബത് ടോമി, രാജ് കിരണ്‍ തോമസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. പേര് സൂചിപ്പിക്കുന്നത് പോലെ കോമഡി എന്റെര്‍റ്റൈനറാണ് ‘അടിനാശം വെള്ളപ്പൊക്കം’.

ഛായാഗ്രഹണം- സൂരജ് എസ് ആനന്ദ്, എഡിറ്റര്‍- ലിജോ പോള്‍, സംഗീതം- സുരേഷ് പീറ്റര്‍സ്, ഇലക്ട്രോണിക് കിളി, രാമകൃഷ്ണന്‍ ഹരീഷ്, കലാസംവിധാനം- ശ്യാം, വസ്ത്രാലങ്കാരം- സൂര്യ എസ്, വരികള്‍- ടിറ്റോ പി തങ്കച്ചന്‍, സുരേഷ് പീറ്റര്‍സ്, ആരോമല്‍ ആര്‍ വി, ഇലക്ട്രോണിക് കിളി, മേക്കപ്പ്- അമല്‍ കുമാര്‍ കെ സി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സേതു അടൂര്‍, സംഘട്ടനം- തവസി രാജ് മാസ്റ്റര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഷഹാദ് സി, വി എഫ് എക്‌സ്- പിക്ടോറിയല്‍ എഫ് എക്‌സ്, സ്റ്റില്‍സ്- മുഹമ്മദ് റിഷാജ്, പി ആര്‍ ഒ- വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍, പബ്ലിസിറ്റി ഡിസൈന്‍- യെല്ലോ ടൂത്ത്.


error: Content is protected !!