Community
എയര്‍ ഇന്ത്യയുടെ ദുബൈ സര്‍വീസുകള്‍ താത്ക്കാലികമായി റദ്ദാക്കി
ന്യൂഡല്‍ഹി: ദുബായിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി തടസപ്പെടുന്നതുമൂലമാണ് സര്‍വീസുകള്‍ റദ്ദാക്കിയത്. തടസങ്ങള്‍ നീക്കം ചെയ്തതിന് ശേഷം സര്‍വീസ് പുന:രാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
ഏപ്രില്‍ 21 വരെ എയര്‍ ഇന്ത്യയില്‍ ബുക്ക് ചെയ്ത മുഴുവന്‍ യാത്രക്കാര്‍ക്കും റീഫണ്ടും റീ ഷെഡ്യൂളിംഗില്‍ ഇളവും നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 011-69329333, 01169329999 എന്നീ നമ്പറുകളിലോ http://airindia.com എന്ന എയര്‍ ഇന്ത്യയുടെ വെബ്സൈറ്റിലോ ബന്ധപ്പെടാമെന്നും അറിയിച്ചു.