Connect with us

NEWS

അമ്മക്കിളികൂടിലെ 58-ാം സുരക്ഷിത ഭവനം ശാന്ത ഉണ്ണികൃഷ്ണനും മകനും

Published

on


ആലുവ: സ്വന്തമായുള്ള ഭൂമിയില്‍ സാമ്പത്തിക പരാധീനതമൂലം ഭവനം നിര്‍മ്മിക്കുവാന്‍ സാധിക്കാതെ ബുദ്ധിമുട്ടുന്ന ആലുവ നിയോജക മണ്ഡലത്തിലെ വിധവകളായ അമ്മമാര്‍ക്കും മക്കള്‍ക്കും സ്‌പോണ്‍സര്‍ഷിപ്പിലൂടെ സുരക്ഷിത ഭവനം ഒരുക്കുവാന്‍ അന്‍വര്‍ സാദത്ത് എം എല്‍ എ നടപ്പിലാക്കിയ അമ്മക്കിളികൂട് പദ്ധതിയില്‍ വിധവയായ ശാന്ത ഉണ്ണികൃഷ്ണനും മകനും ചൂര്‍ണ്ണിക്കര 7-ാം വാര്‍ഡ് കുന്നത്തേരിയില്‍ നിര്‍മ്മിക്കുന്ന 58-ാമത് വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം സിനിമാനടന്‍ സി വി കൃഷ്ണശങ്കര്‍ നിര്‍വ്വഹിച്ചു.

അന്‍വര്‍ സാദത്ത് എം എല്‍ എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, തായ്ക്കാട്ടിക്കര സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ ജമാല്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍ പെഴ്‌സണ്‍മാരായ ഷീല ജോസ്, റൂബി ജിജി, മെമ്പര്‍ പി എസ് യൂസഫ്, കുന്നത്തേരി ജമാ അത്ത് ഇമാം ലത്തീഫ്, സി പി നാസര്‍, അക്സര്‍ മുട്ടം എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഡ് അംഗം കെ കെ ശിവാനന്ദന്‍ നന്ദി പറഞ്ഞു.

2 ബെഡ്, ഹാള്‍, കിച്ചണ്‍ സിറ്റൗട്ട്, ബാത്ത് റൂം, സ്റ്റെയര്‍ കേയ്സ് എന്നിവ അടങ്ങുന്ന 7.5 ലക്ഷം രൂപ ചിലവു വരുന്ന 510 ചതുരശ്ര അടിയുള്ള വീടാണ് പദ്ധതിയില്‍ നിര്‍മ്മിക്കുന്നത്.

അമ്മക്കിളികൂട് പദ്ധതിയില്‍ ശ്രീമൂലനഗരം 7-ാം വാര്‍ഡ് പട്ടരുകുടി കുറുമ്പന്‍ നഗറില്‍ മഞ്ജുവിനും മകനുമായി നിര്‍മ്മിക്കുന്ന 60-ാമത് വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം ഒന്‍പതിന് രാവിലെ 9 മണിക്ക് സിനിമാനടന്‍ അര്‍ജുന്‍ അശോകന്‍ നിര്‍വ്വഹിക്കുമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു.


error: Content is protected !!