Connect with us

NEWS

കോമ്പാറ ജങ്ഷന്‍ വികസനത്തിന് കൂടുതല്‍ തുകയ്ക്ക് ആവശ്യപ്പെടുമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ

Published

on


ആലുവ: എടത്തല പഞ്ചായത്തിലെ സ്ഥിരമായി ഗതാഗത കുരുക്കനുഭവപ്പെട്ടിരുന്ന കോമ്പാറ ജങ്ഷന്‍ വികസിപ്പിക്കുന്നതിന് അഞ്ച് കോടി രൂപ 2022-23 ബജറ്റില്‍ അനുവദിക്കണമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ ആവശ്യപ്പെട്ടിരുന്നു. എം എല്‍ എയുടെ ആവശ്യപ്രകാരം അഞ്ച് കോടി രൂപ ബജറ്റില്‍ അനുവദിച്ചിരുന്നു.

കോമ്പാറ ജങ്ഷന്റെ വികസനത്തിനായി പി ഡബ്ല്യൂ ഡി ഉദ്യോഗസ്ഥര്‍ കൊച്ചിന്‍ ബാങ്ക് ജങ്്ഷനില്‍ നിന്നു വരുമ്പോള്‍ അടിവാരം മുതല്‍ കോമ്പാറയിലുള്ള പമ്പ് കഴിഞ്ഞുള്ള വളവുവരെ 350 മീറ്റര്‍ നിലവിലെ റോഡ് 19.8 മീറ്റര്‍ വീതിയിലും കോമ്പാറയില്‍ നിന്നും കുന്നത്തേരിയിലേക്കുള്ള റോഡ് 150 മീറ്റര്‍ വരെയുള്ള ഭാഗം 15.8 മീറ്റര്‍ വീതിയിലും കോമ്പാറയില്‍ നിന്നും അല്‍ അമീന്‍ കോളേജിലേക്കുള്ള റോഡിന്റെ 150 മീറ്റര്‍ വരെയുള്ള ഭാഗം 15.8 മീറ്റര്‍ വീതിയിലും നിര്‍മ്മിക്കുവാന്‍ തയ്യാറാക്കിയ രൂപ രേഖ പി ഡബ്ല്യൂ ഡി ചീഫ് എഞ്ചിനീയര്‍ക്ക് നല്‍കിയിരുന്നു.

ഈ അലൈന്‍മെന്റ് അതേപടി അംഗീകരിച്ച് പി ഡബ്ല്യൂ ഡി ചീഫ് എഞ്ചിനീയര്‍ ഉത്തരവിറക്കിയതായി അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു. കോമ്പാറ ജങ്്ഷന്റെ വികസനത്തിനായി പുറമ്പോക്കുള്‍പ്പെടെ 190 സെന്റ് സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. പ്രാരംഭമായി പി ഡബ്ല്യൂ ഡി കളക്ടര്‍ക്ക് സ്ഥലമേറ്റെടുക്കുന്നതിന്റെ അനുമതിക്കായി കത്ത് നല്‍കും. തുടര്‍ന്ന് റവന്യൂ വകുപ്പ് 6(1) നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ച് സ്ഥലമേറ്റെടുക്കുന്നതിനായി ലാന്റ് അക്വിസിഷന്‍ ഓഫീസറെ നിയമിക്കേണ്ടതുണ്ട്. ഈ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും സ്ഥലം ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തീകരിക്കേണ്ടത്.

എന്നാല്‍ ഇപ്പോള്‍ അംഗീകാരം കിട്ടിയ അലൈന്‍മെന്റ് പ്രകാരം ഭൂമി ഏറ്റെടുത്ത് കോമ്പാറ ജങ്്ഷന്‍ വികസിപ്പിക്കുന്നതിന് ബജറ്റില്‍ അനുവദിച്ച അഞ്ചു കോടി രൂപ അപര്യാപ്തമാണെന്നും അതിനാല്‍ കൂടുതല്‍ വേണ്ട തുക സര്‍ക്കാരിനോടാവശ്യപ്പെട്ട് അനുവദിപ്പിച്ച് പദ്ധതി പൂര്‍ത്തീകരിക്കുന്നതിനുള്ള ശ്രമം നടത്തുമെന്നും എം എല്‍ എ അറിയിച്ചു.


error: Content is protected !!