Connect with us

GCC News

അഷറഫ് വടക്കേവിളയ്ക്ക് യാത്രയയപ്പ് നല്‍കി

Published

on


ജിദ്ദ: നാല് പതിറ്റാണ്ട് കാലത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് പോവുന്ന റിയാദിലെ മുഖ്യധാരാ സംഘടനകളുടെ പൊതുവേദിയായ എന്‍.ആര്‍.കെ ഫോറം ചെയര്‍മാന്‍ അഷറഫ് വടക്കേവിളയ്ക്ക് മലബാര്‍ ഡെവലപ്പ്‌മെന്റ് ഫോറം റിയാദ് ചാപ്റ്റര്‍ യാത്രയയപ്പ് നല്‍കി.
മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു യാത്രയയപ്പ് . ചാപ്റ്റര്‍ പ്രസിഡണ്ട് ഗഫൂര്‍ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. റിയാദ് ഇന്ത്യന്‍ എംബസി സ്‌കൂള്‍ അഡ്മിന്‍സ്ട്രറ്റര്‍ മൈമൂനാ അബ്ബാസ് ഉദ്ഘാടനം ചെയ്തു.
മുനീബ്പാഴൂര്‍,അബ്ബാസ് കോഴിക്കോട്ട്,മജീദ് പൂളക്കാടി,അബ്ബാസ് അലി ഇരിങ്ങല്ലൂര്‍,നിയാസ് ഒമേഗ,റഷീദ് നിലമ്പൂര്‍ സംസാരിച്ചു,എം.ഡി.എഫിന്റെ ഉപഹാരം മൈമൂനാ അബ്ബാസ് അഷ്‌റഫ് വടക്കേവിളക്ക് നല്‍കി ജനറല്‍ സെക്രട്ടറി ഉമര്‍ ഷെരീഫ് സ്വാഗതവും ജീവകാരുണ്യ കണ്‍വീ നര്‍ അസ്ലംപാലത്ത് നന്ദിയും പറഞ്ഞു.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!