GCC News
ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ഖത്തറിന്റെ പ്രതികരണം കാത്ത് ബഹറൈന്‍
കെയ്‌റോ: ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി പ്രതിനിധി സംഘത്തെ അയക്കാനാവശ്യപ്പെട്ട് ബഹറൈന്‍ രണ്ട് ക്ഷണങ്ങള്‍ ഖത്തറിന് അയച്ചതായി മന്ത്രിയെ ഉദ്ധരിച്ച് ബഹറൈന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ പ്രതികരണം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് മറുപടിക്ക് കാത്തിരിക്കുകയാണെന്നും ബഹറൈന്‍ പറഞ്ഞു.
ജനുവരിയിലാണ് ചര്‍ച്ചയ്ക്കുള്ള പ്രാഥമിക ക്ഷണം അയച്ചത്. അതിന് പ്രതികരണം ലഭിച്ചില്ലെന്ന് ഫെബ്രുവരിയില്‍ പറഞ്ഞിരുന്നു. ജനുവരിയില്‍ സൗദി അറേബ്യയിലെ അല്‍ ഉലയില്‍ നടന്ന ഉച്ചകോടിയിലാണ് ദോഹയുമായി നയതന്ത്ര- വാണിജ്യ- യാത്രാ ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയ നാല് രാജ്യങ്ങളും തീരുമാനിച്ചത്. സൗദിയും ഈജിപ്തും നയതന്ത്രബന്ധ പുനഃസ്ഥാപനങ്ങളില്‍ വേഗം പ്രതികരണം നടത്തിയപ്പോള്‍ യു എ ഇ സാവകാശമാണ് നീങ്ങുന്നത്. ബഹറൈനാണ് ഉപരോധ സംഘത്തില്‍ നയതന്ത്രബന്ധം ഇനി പുനഃസ്ഥാപിക്കാപിക്കാനുള്ളത്.


