Business
സി ഐ ഡി സി വിശ്വകര്‍മ്മ ചെയര്‍മാന്‍ കമന്‍ഡേഷന്‍ അവാര്‍ഡ് കെ അനില്‍ വര്‍മ്മയ്ക്ക്

ന്യൂഡല്‍ഹി: ഇന്ത്യാ ഗവണ്‍മെന്റ് പ്ലാനിംഗ് കമ്മീഷനും നിര്‍മ്മാണ വ്യവസായ മേഖലയും ചേര്‍ന്ന് നല്‍കുന്ന 15-ാമത് കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രി ഡവലപ്‌മെന്റ് കൗണ്‍സില്‍ വിശ്വകര്‍മ്മ അവാര്‍ഡ് 2024-ന്റെ വ്യക്തിഗത വിഭാഗത്തിലുള്ള ചെയര്‍മാന്‍ കമന്‍ഡേഷന്‍ അവാര്‍ഡ് വര്‍മ്മ ഹോംസ് എം ഡി കെ അനില്‍ വര്‍മ്മയ്ക്ക്.


കേരളത്തിന്റെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മൂന്നു പതിറ്റാണ്ട് പിന്നിട്ട സ്തുത്യര്‍ഹമായ സേവനങ്ങളാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. അദ്ദേഹം മുന്നോട്ടുവച്ച കാര്യക്ഷമമായ ആശയങ്ങളും പ്രവര്‍ത്തനശൈലിയും കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവന്നു.

ന്യൂഡല്‍ഹിയില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ സി ഐ ഡി സി ചെയര്‍മാന്‍ ഡോ. പി എസ് റാണ, ഒ എന്‍ ജി സി മുന്‍ ചീഫ് എന്‍ജിനിയര്‍ രതുല്‍ ദത്ത എന്നിവരില്‍ നിന്നും കെ അനില്‍ വര്‍മ്മ ഏറ്റുവാങ്ങി.


