Community
സി എം സെന്റര്‍ അബുദാബി നവ സാരഥികളെ തെരഞ്ഞെടുത്തു

അബുദാബി: മടവൂര്‍ സി എം സെന്റര്‍ അബുദാബി കമ്മറ്റിക്ക് പുതിയ സാരഥികള്‍ നിലവില്‍ വന്നു. മര്‍കസ് ഗ്ലോബല്‍ പ്രസിഡന്റ് ഉസ്മാന്‍ സഖാഫി തിരുവത്ര പുതിയ കമ്മറ്റിയെ പ്രഖ്യാപിച്ചു ഇക്ബാല്‍ മുസ്ലിയാര്‍ മടവൂര്‍ (പ്രസി), ഹംസ അഹ്‌സനി വയനാട്, നാസര്‍ മാസ്റ്റര്‍ ബുസ്താനാ ബാദ്, അബ്ദുല്‍ റസാഖ് ഹാജി (വൈസ് പ്രസി), ഫഹദ് സഖാഫി ചെട്ടിപ്പടി (ജന സിക്ര), റഫീഖ് അണ്ടോണ, ഷാഫി നിലമ്പൂര്‍, ലത്തീഫ് കിനാശ്ശേരി (ജോ സിക്ര), പി സി മുഹമ്മദ് ഹാജി (ഫിനാ സിക്ര) 33 അംഗ എക്സിക്യൂട്ടിവിനെയും തെരഞ്ഞെടുത്തു.


മടവൂര്‍ സി എം സെന്ററിന്റ 35-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് യു എ ഇയുടെ മുഴുവന്‍ എമിറേറ്റിലും ജി സി സിയിലെ മുഴുവന്‍ രാജ്യങ്ങളിലും പുതിയ കമ്മറ്റികള്‍ നിലവില്‍ വരും. വ്യത്യസ്തങ്ങളായ പദ്ധതികള്‍ ഇതിനോടകം സി എം സെന്റര്‍ പ്രഖ്യാപിച്ചു നടപ്പിലാക്കി വരുന്നുണ്ട്.


