NEWS
നൂറിന് മേല്‍ വീടുകള്‍ കോണ്‍ഗ്രസ് നിര്‍മിച്ചു നല്‍കും: രാഹുല്‍ ഗാന്ധി

മേപ്പാടി: വയനാട് ദുരന്തത്തില്‍ ഇരകളായവര്‍ക്ക് നൂറ് വീട് കോണ്‍ഗ്രസ് വച്ച് നല്‍കുമെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മേപ്പാടിയിലെ പഞ്ചായത്ത് ജനപ്രതിനിധികളുമായി നടത്തിയ ആശയവിനിമയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.


രക്ഷാ പ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ സഹകരണവും നല്‍കുകയും കേന്ദ്ര സര്‍ക്കാരില്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍ എം പി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി, എം കെ രാഘവന്‍ എം പി, ടി സിദ്ദിഖ് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരിക്കാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു കെ, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.


