Community
യാത്രയയപ്പ് നല്‍കി
ദോഹ: പത്ത് വര്‍ഷത്തെ ഖത്തര്‍ പ്രവാസത്തിന് വിരാമമിട്ട് ജോലി മാറ്റം നേടി സഊദി അറേബ്യയിലേക്ക് യാത്രയാകുന്ന ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ ബിന്‍ ഉംറാന്‍ യൂനിറ്റ് സെക്രട്ടറി അന്‍വസ് നെബുവിന് യാത്രയപ്പ് നല്‍കി.
സലത്ത ജദീദ് ക്യു കെ ഐ സി ഹാളില്‍ ബിന്‍ ഉംറാന്‍ യൂണിറ്റും ക്രിയേറ്റിവിറ്റി വിങും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ ക്യു കെ ഐ സി പ്രസിഡന്റ് കെ ടി ഫൈസല്‍ സലഫി അന്‍വസിന് ഉപഹാരം സമര്‍പ്പിച്ചു.
ക്രിയേറ്റിവിറ്റി വിംഗ് നടത്തിയ സ്‌പോര്‍ട്‌സ് ഫെസ്റ്റ് അടക്കമുള്ള വിവിധ പരിപാടികളുടെ നടത്തിപ്പില്‍ അന്‍വസിന്റെ നേതൃപരമായ പങ്കിനെ പരിപാടിയില്‍ യോഗം നന്ദിയോടെ സ്മരിച്ചു.
ക്യു കെ ഐ സി സെക്രട്ടറിയേറ്റ് അംഗങ്ങളായ ഷഹാന്‍ വി കെ, സെലു അബൂബക്കര്‍, ഖാലിദ് കട്ടുപ്പാറ, അബ്ദുല്‍ ഹക്കീം പിലാത്തറ എന്നിവര്‍ നേതൃത്വം നല്‍കിയ പരിപാടിയില്‍ ഫൈസല്‍ സലഫി എടത്തനാട്ടുകര, മുഹമ്മദ് ഫെബില്‍, ഇസ്മാഇല്‍ നന്തി, ശംസീര്‍ സി പി, അന്‍വര്‍ഷ, ഷമീര്‍, അസൈനാര്‍, അബ്ദുല്‍ നാസര്‍, ഷബീര്‍ എന്നിവര്‍ പങ്കെടുത്തു.