Featured
ഏഷ്യന്‍ കപ്പ് 2023 സെമി ഫൈനല്‍ ടിക്കറ്റുകള്‍ നേടാം
ദോഹ: എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 സെമി ഫൈനല്‍ മത്സരങ്ങള്‍ക്കുള്ള കൂടുതല്‍ ടിക്കറ്റുകള്‍ ലഭ്യമാണെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അധികൃതര്‍ അറിയിച്ചു.
ടൂര്‍ണമെന്റിന്റെ ആവേശകരമായ ക്ലൈമാക്സിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് അവരുടെ ടിക്കറ്റുകള്‍ നേടാനുള്ള സുവര്‍ണാവസരമാണ് ഒരുങ്ങിയത്.
ജോര്‍ദാന്‍, കൊറിയ റിപ്പബ്ലിക്, ഇറാന്‍, ഖത്തര്‍ എന്നീ ടീമുകളാണ് സെമി ഫൈനലില്‍ മത്സരിക്കുന്നത്.
ഫെബ്രുവരി 6ന് ഹമദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ ജോര്‍ദാന്‍ കൊറിയ റിപ്പബ്ലിക്കിനെയും ഫെബ്രുവരി 7ന് അല്‍ തുമാമ സ്റ്റേഡിയത്തില്‍ ഖത്തര്‍ ഇറാനേയും നേരിടും. https://asiancup2023.qa/en