ഖത്തറില്‍ തണുപ്പേറുന്നു; കാറ്റിനൊപ്പം ഇടിക്കും മഴയ്ക്കും സാധ്യത

ദോഹ: കാലാവസ്ഥയിലെ മാറ്റം ഖത്തറില്‍ തണുപ്പിന്റെ ശക്തി വര്‍ധിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരം ആറു മണി വരെ കടല്‍ത്തീര കാലാവസ്ഥ ഭാഗികമായോ പൂര്‍ണമായോ മേഘാവൃതമാകാമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. അതോടൊപ്പം ചിലയിടങ്ങളില്‍ ഇടിമിന്നലോടെയുള്ള മഴയ്ക്കും സാധ്യതയുണ്ട്. കാറ്റും ശക്തമാകും. കാറ്റിന്റെ വേഗത അഞ്ചു മുതല്‍ 15 നോട്ട് വരേയാകും. ചില്‌പോള്‍ 24 നോട്ടുവരെ വര്‍ധിച്ചേക്കാം. കടല്‍ത്തീരത്ത് രണ്ടു മുതല്‍ നാല് വരെ അടി തിരമാല ഉയരാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.