Connect with us

Business

ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ് കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ പെയിന്റിംഗ് മത്സരം നടത്തി

Published

on


ദോഹ: ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ് കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു. ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ മത്സരത്തില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 70ല്‍ അധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം എന്നതായിരുന്നു മത്സരത്തിന്റെ വിഷയം. വ്യത്യസ്ത രാജ്യങ്ങളിലെ കുട്ടികളുടെ ക്രിയാത്മകമായ സൃഷ്ടികളില്‍ നിന്നും അര്‍ഹരായവരെ തെരഞ്ഞെടുക്കുകയും ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ വുകൈര്‍ സ്റ്റോറില്‍ നടന്ന ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

‘ഇത്തരത്തിലുള്ള സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ കുട്ടികളുടെ കലാപാരമായ കഴിവുകളെ തിരിച്ചറിയുവാനും അര്‍ഹരാവയരെ പ്രോത്സാഹിപ്പിക്കാനും ഗ്രാന്‍ഡ് മാള്‍ അവസരമൊരുക്കാറുണ്ട്. അവരുടെ ഭാവിയെ തിളക്കമുള്ളതാക്കാന്‍ ഇത്തരം ചെറിയ വേദികള്‍ വലിയ പങ്കുവഹിക്കുന്നു,” എന്ന് ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ അറിയിച്ചു.

വിദ്യാര്‍ഥികളുടെ താത്പര്യത്തെയും മാതാപിതാക്കളുടെ പ്രതീക്ഷയെയും അഭിനന്ദിക്കുന്നതോടൊപ്പം ഇത്തരത്തില്‍ ഉപഭോക്താക്കളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന പരിപാടികള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് ഗ്രാന്‍ഡ് അധികൃതര്‍ വ്യക്തമാക്കി.


error: Content is protected !!