Connect with us

Community

ഗള്‍ഫാര്‍ ടോസ്റ്റ്മാസ്‌റ്റേഴ്‌സിന് പുതിയ ഭാരവാഹികള്‍

Published

on


ദോഹ: ഖത്തറിലെ മികച്ച കോര്‍പറേറ്റ് ക്ലബ്ബുകളിലൊന്നായ ഗള്‍ഫാര്‍ ടോസ്റ്റ്മാസ്‌റ്റേഴ്‌സ് ക്ലബ്ബിന് ഡയമണ്ട് കോര്‍പറേറ്റ് ക്ലബ്ബ് പുരസ്‌ക്കാരം. ജീവനക്കാരുടെ ആശയനൈപുണ്യവും നേതൃത്വ പാടവവും വികസിപ്പിക്കുന്നതിന്റെ ഭാഗമായി 2009ല്‍ രൂപീകരിച്ച ഗള്‍ഫാര്‍ ടോസ്റ്റ്മാസ്‌റ്റേഴ്‌സ് ക്ലബ് പന്ത്രണ്ടാം വാര്‍ഷികമാണ് ആഘോഷിക്കുന്നത്. വിവിധ പദ്ധതികളിലൂടെ ഇരുന്നൂറിലധികം ജീവനക്കാര്‍ക്കാണ് ക്ലബ്ബിന്റെ പ്രയോജനം ലഭിച്ചത്.
ക്ലബ്ബിന്റെ 2021- 22 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഗോപാലകൃഷ്ണനാണ് പ്രസിഡന്റ്. നിഷാന്ത് മേനോന്‍, ദിനേഷ് ആദിത്യ, മുബീന്‍ മുഹമ്മദ് അലി എന്നിവര്‍ വൈസ് പ്രസിഡന്റുമാരാണ്. മസ്ഹര്‍ഖാന്‍ സെക്രട്ടറിയും മധു വി എ ട്രഷററുമാണ്.


error: Content is protected !!