Connect with us

Featured

ഇന്ത്യയില്‍ വാഹനമോടിക്കുന്നവര്‍ പെട്രോളിന് നല്കുന്നത് വ്യോമയാന ഇന്ധനത്തേക്കാള്‍ വലിയ വില

Published

on


ആകാശത്തുകൂടെ പറക്കുന്ന വിമാനത്തെ കൗതുകത്തോടെ നോക്കിയിട്ടില്ലേ പലവട്ടം. എന്നാല്‍ ഇന്ത്യയില്‍ സ്വന്തമായി വാഹനമോടിക്കുന്നവരേ, പെട്രോളും ഡീസലുമടിക്കുന്നവരേ, ലോകോത്തര വിമാനക്കമ്പനികളേക്കാള്‍ വളരെ ഉയരത്തിലേക്കാണ് നിങ്ങളുടെ യാത്ര! ആ പറക്കുന്ന വിമാനത്തില്‍ ഉപയോഗിക്കുന്നതിനേക്കാള്‍ കൂടിയ വിലയ്ക്കുള്ള ഇന്ധനമാണ് നിങ്ങളുടെ വാഹനത്തിലെ ഇന്ധന ടാങ്കില്‍ അടിച്ചു നിറച്ചിരിക്കുന്നതെന്ന വല്ല ബോധവുമുണ്ടോ?

നിങ്ങളുടെ വാഹനത്തിലേക്കടിക്കുന്ന ഓരോ തുള്ളി പെട്രോളിനും ഡീസലിനും വ്യോമയാന ഇന്ധനത്തേക്കാള്‍ വലിയ വിലയാണ് നല്കുന്നതെന്ന് അറിയാമോ. എന്നിട്ടോ, നിങ്ങള്‍ക്ക് അത്രയും ശുദ്ധമായ ഇന്ധനം ലഭിക്കുന്നുമില്ല. കണക്കിലെ കളികളില്‍ ഇന്ത്യന്‍ ഭരണാധികാരികള്‍ നിങ്ങളെ ഓരോ നിമിഷവും വഞ്ചിച്ചു കൊണ്ടിരിക്കുകയാണ്.

വ്യോമയാന ഇന്ധന (ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍) വിലയേക്കാള്‍ 30 ശതമാനമാണ് ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും ഈടാക്കുന്ന വില. നിങ്ങള്‍ നല്കുന്ന പലവിധ നികുതികളും അങ്ങനെ തന്നെ. ഒരു ലിറ്റര്‍ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെ വില 79.02 രൂപയാണ്. ഇതോടൊപ്പം നികുതി കൂടി ചേര്‍ത്താല്‍ ലിറ്ററിന് ഏകദേശം 112 രൂപയില്‍ താഴെ. വ്യോമയാന ഇന്ധനത്തിന് 11 ശതമാനം കേന്ദ്ര തീരുവയും പൂജ്യം മുതല്‍ 30 ശതമാനം വരെ സംസ്ഥാനങ്ങളിലെ വില്‍പ്പന നികുതിയും ചേര്‍ത്തുള്ള പരമാവധി ഈടാക്കുന്ന വിലയാണ് 112 രൂപ.

എന്നാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില പെട്രോളിനും ഡീസലിനും ഈടാക്കുന്ന രാജസ്ഥാനിലെ അതിര്‍ത്തി നഗരമായ ഗംഗാ നഗറില്‍ പെട്രോളിന് 117.86 രൂപയും ഡീസലിന് 105.95 രൂപയാണ് ഈടാക്കുന്നത്.

ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും പെട്രോളിന്റെ വില നൂറിനും 110നും രൂപയ്ക്ക് ഇടയിലാണ്. ഡീസലിനാകട്ടെ 94 മുതല്‍ 105 വരെയും. സാധാരണക്കാര്‍ ഉപയോഗിക്കുന്ന പെട്രോളിന് 35.35 ശതമാനവും ഡീസലിന് 38.54 ശതമാനമാണ് കേന്ദ്ര തീരുവ. സംസ്ഥാനങ്ങള്‍ ഈടാക്കുന്ന വില്‍പ്പന നികുതിയാകട്ടെ 36 ശതമാനം വരെയാണ്. ഡീലര്‍ കമ്മീഷന്‍ കൂടി ചേര്‍ക്കുന്നതോടെ നിങ്ങളുടെ വാഹനം വിമാനത്തിലെ ഇന്ധനത്തേക്കാള്‍ വില കൂടിയ ഇന്ധനം ഉപയോഗിച്ച് ഓടിക്കുന്ന ഇനമാകും.

Advertisement

കുണ്ടും കുഴിയും നിറഞ്ഞ റോഡില്‍ റോഡ് നികുതിയും അതാതു കാലങ്ങളില്‍ സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുന്ന സെസ്സും ഉള്‍പ്പെടെ ചേര്‍ത്ത് കൊടുക്കുന്നവരേ, ഇനി നിങ്ങള്‍ പൈലറ്റുമാരാണ്. യൂണിഫോമും മണിക്കൂറിന് വിലപേശി പണം വാങ്ങാനാവാത്ത, ഓടുന്ന ഓരോ മീറ്ററിനും വലിയ തുക മുടക്കുന്ന ‘പൈലറ്റുകള്‍’

error: Content is protected !!