Connect with us

Community

പ്രസംഗത്തില്‍ വാനോളം പുകഴ്ത്തും; പ്രവര്‍ത്തനത്തില്‍ അവഗണന

Published

on


ഖത്തര്‍ കെ എം സി സി മുന്‍ ജനറല്‍ സെക്രട്ടറി

പ്രവാസി വോട്ടിന് വേണ്ടി കെ എം സി സി നേതാവ് അടിയോട്ടില്‍ അഹമ്മദ് വര്‍ഷങ്ങള്‍ക്ക് മുമ്പ് അഡ്വ. ഹാരിസ് ബീരാന്‍ മുഖേന സുപ്രിം കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. സുപ്രിം കോടതി ഈ കേസില്‍ കേന്ദ്ര സര്‍ക്കാറിനോട് വിശദീകരണം ചോദിച്ചിരുന്നെങ്കിലും അന്തിമ വിധി ഇതുവരെ വന്നിട്ടില്ല.

എല്ലാ അര്‍ഥത്തിലും സര്‍ക്കാരുകള്‍ പ്രവാസികളെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. ബജറ്റിനായാലും മറ്റുള്ള കാര്യങ്ങള്‍ക്കായാലും പ്രവാസികളുടെ കാര്യത്തില്‍ യാതൊരു പരിഗണനയും സര്‍ക്കാരുകളൊന്നും നല്‍കാറില്ല. പ്രവാസികള്‍ കഷ്ടപ്പെടുന്നതിന്റെ എല്ലാ ഗുണങ്ങളും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കിട്ടുന്നുണ്ട്. അതിന്റെ ഒരു ശതമാനം പോലും പരിഗണന തിരിച്ചു നല്‍കാറില്ലെന്ന് മാത്രമല്ല അവഗണന തുടരുകയും ചെയ്യുന്നു.

സ്‌കൂള്‍ സമയത്തും സീസണ്‍ സമയങ്ങളിലും ഈദ്, ഓണം സമയങ്ങളിലൊക്കെ എയര്‍ലൈനുകളുടെ ടിക്കറ്റ് നിരക്ക് ചൂഷണം എല്ലാ കാലത്തുമുണ്ടല്ലോ. അതിനെതിരെ എത്രയോ സമരം ചെയ്തിട്ടും സര്‍ക്കാറിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നമുക്കറിയാമല്ലോ.

ഓരോ രാജ്യത്തേയും എംബസികളിലും പ്രവാസികളുടെ വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കാനാവും. അല്ലെങ്കില്‍ ഓണ്‍ലൈനായി വോട്ടു ചെയ്യാനുള്ള സൗകര്യം ഉണ്ടാക്കാനുമാവും. പ്രസംഗത്തില്‍ വാനോളം പുകഴ്ത്തുമെന്നല്ലാതെ പ്രവര്‍ത്തനത്തില്‍ ഒന്നുമുണ്ടാകാറില്ല.

പ്രവാസികളെ കൊണ്ടാണ് നാടു പിടിച്ചു നില്‍ക്കുന്നതെന്നും പ്രവാസികളിലൂടെ വിദേശ പണം വരുന്നതുകൊണ്ടുണ്ടാകുന്ന ഗുണങ്ങളെ കുറിച്ചുമൊക്കെ വാതോരാതെ സംസാരിക്കും. ഇതല്ലാതെ നാടിനു കൂടി വേണ്ടി ജീവിക്കുന്ന പ്രവാസികള്‍ക്ക് എന്ത് ആനുകൂല്യമാണ് കിട്ടുന്നത്. പ്രവാസികളുടെ പ്രതിഷേധം മുഴങ്ങിക്കേള്‍ക്കാമെന്നല്ലാതെ ഒരു പരിഹാരവും ഇതുവരെ ഉണ്ടായിട്ടില്ല.

സര്‍ക്കാര്‍ വിചാരിച്ചാല്‍ ഒന്നോ രണ്ടോ മൂന്നോ മാസം കൊണ്ട്, അല്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പിനെങ്കിലും ഓണ്‍ലൈന്‍ വോട്ടിംഗോ എംബസികളില്‍ വോട്ട് ചെയ്യാനുള്ളതോ സൗകര്യമോ ഉണ്ടാക്കാന്‍ സാധിക്കും. തികഞ്ഞ അവഗണനയാണ് ഇക്കാര്യത്തില്‍ ചെയ്യുന്നത്. ഒരു കാലത്തും ഒരു സര്‍ക്കാരും പ്രവാസികളെ പരിഗണിച്ചിട്ടില്ല.


error: Content is protected !!