NEWS
ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

കൊച്ചി: 36 കുപ്പി ഹെറോയിനുമായി ഇതര സംസ്ഥാ തൊഴിലാളി പിടിയില്‍. ആസാം നൗ ഗാവ് ജൂറിയ സ്വദേശി സദിക്കുല്‍ ഇസ്ലാം (25)നെയാണ്
പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയത്.


പെരുമ്പാവൂര്‍ മാര്‍ക്കറ്റ് ഭാഗത്ത് നിന്നാണ് വില്‍പ്പനയ്ക്കിടയില്‍ ഇയാളെ അറസ്റ്റ് ചെയ്തത്. അതിഥി തൊഴിലാളികള്‍ക്കിടയില്‍ ഒരു കുപ്പിക്ക് ആയിരം രൂപ നിരക്കില്‍ ആണ് വില്‍പ്പന നടത്തി വന്നിരുന്നത്. വില്‍പ്പന നടത്തിക്കിട്ടിയ 9000 രൂപയോളം ഇയാളില്‍ നിന്ന് കണ്ടെത്തി. നേരത്തെ മയക്കുമരുന്ന് കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

പെരുമ്പാവൂര്‍ എ എസ് പി മോഹിത് രാവത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ടോണി ജെ മറ്റം, എ എസ് ഐ പി എ അബ്ദുല്‍ മനാഫ്, സീനിയര്‍ സി പി ഒമാരായ ടി എന്‍ മനോജ് കുമാര്‍, ടി എ
അഫ്‌സല്‍, ബെന്നി ഐസക് എന്നിവരാണ് ഉണ്ടായിരുന്നത്.


