Special
കവിത- അമ്മ

അമ്മയെന്ന പുണ്യമേ
നിന്‍ നന്മ എന്നില്‍ ചൊരിയണേ
കനിവു പെയ്യുമാ മനം
കനവിലെന്നുമുണരണേ
കരതലം പിടിച്ചിടാന്‍
എന്‍കൈകളെ തുണക്കണേ
ഉണരുമെന്‍ ദിനത്തിനെ
ഉണര്‍വുള്ളതാക്കുവാന്‍
ഉദിക്കുമാ ശോഭയെ
ഉലകിലെന്നും കാക്കണേ
അമൃതമായൊരു ഹൃത്തിനെ
അകമഴിഞ്ഞ് സ്‌നേഹിക്കുവാന്‍
അറിവു പകര്‍ന്നോരാ ഗുരുവിനെ അരുമയായ്
ചുംബിച്ചിടാന്‍
അനുഗ്രഹിക്കേണമേ ആ പാദം തൊഴുതിടാന്‍



Continue Reading