Community
കെഫാഖ് ഓണം ആഘോഷിച്ചു
ദോഹ: ഖത്തര്‍ കൊട്ടാരക്കര അസോസിയേഷന്‍ കെഫാഖ് തിരുവോണരാവ് 2024 എന്ന പേരില്‍ ഓണം ആഘോഷിച്ചു. കെഫാഖ് പ്രസിഡന്റ് ബിജു കെ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമ നടന്‍ ഹരി പ്രശാന്ത് വര്‍മ്മ ഭദ്രദീപം കൊളുത്തി. ജനറല്‍ സെക്രട്ടറി ബിനേഷ് ബാബു സ്വാഗത പ്രസംഗവും ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി കെ വി ബോബന്‍ ആശംസ പ്രസംഗവും നടത്തി.
കേരളത്തിന്റെ ഹൃദയം തകര്‍ത്ത വയനാട് ദുരന്തത്തില്‍ ആദരസൂചകമായി ഒരു മിനിറ്റ് മൗന പ്രാര്‍ഥന നടത്തി പരിപാടി ആരംഭിച്ചു. 51 കെഫാഖ് കൊച്ചു കൂട്ടുകാര്‍ തനതു കേരളീയ വേഷങ്ങളില്‍ അവതരിപ്പിച്ച ഫാഷന്‍ ഷോ ശ്രദ്ധേയമായി. തിരുവാതിര, സംഘഗാനം, നൃത്തനൃത്യങ്ങള്‍, ഗാനമേള എന്നീ പരിപാടികളോടും വിഭവ സമൃദ്ധമായ സദ്യയോടും കൂടെ ഓണം ആഘോഷിച്ചു.
ഓണത്തിനോടനുബന്ധിച്ചു നടത്തിയ ക്രിക്കറ്റ് ലീഗിലെ വിജയികളെയും എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കെഫാഖ് വിദ്യാര്‍ഥികളെയും ഓണത്തിനോടനുബന്ധിച്ചു നടത്തിയ മത്സരങ്ങളിലെ വിജയികളെയും തിരുവോണരാവില്‍ കെഫാഖ് ആദരിച്ചു.
ആഘോഷത്തോടനുബന്ധിച്ചു നടന്ന പരിപാടികള്‍ക്ക് കണ്‍വീനര്‍മാരായ ബിജു പി ജോണ്‍, ഷാജി കുഞ്ഞച്ചന്‍, ആന്‍സി രാജീവ്, ട്രഷറര്‍ അനില്‍ കുമാര്‍ ആര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സജി ബേബി, ജോബിന്‍ പണിക്കര്‍, ജലു അമ്പാടിയില്‍, അനീഷ് തോമസ്, റിഞ്ചു അലക്‌സ്, ടിന്‍സി ജോബി, ബെന്നി ബേബി, ആശിഷ് മാത്യു എന്നിവര്‍ നേതൃത്വം വഹിച്ചു.