NEWS
കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ കെ ഹരികുമാര്‍ പ്രസിഡന്റ്; അനില്‍ വര്‍മ്മ ഹോണററി സെക്രട്ടറി

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ (കെഎംഎ) 2025-26 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.


കോട്ടക്കല്‍ ആര്യ വൈദ്യശാല സി ഇ ഒ കെ ഹരികുമാറാണ് പ്രസിഡന്റ്. ഹോണററി സെക്രട്ടറിയായി വര്‍മ്മ ഹോംസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ അനില്‍ വര്‍മ്മയെ തെരഞ്ഞെടുത്തു.

പൂവത്ത് ഇന്റര്‍നാഷണല്‍ സ്ഥാപകന്‍ അല്‍ജിയേഴ്‌സ് ഖാലിദ് (സീനിയര്‍ വൈസ് പ്രസിഡന്റ്), ഓര്‍ഗാനിക് ബി പി എസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ദിലീപ് നാരായണന്‍ (വൈസ് പ്രസിഡന്റ്), സീക്കോണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഡോ. അനില്‍ ജോസഫ് (ഹോണററി ട്രഷറര്‍), റസിടെക് ഇലക്ട്രിക്കല്‍സ് മാനേജിങ് പാര്‍ട്‌നര്‍ ലേഖ ബാലചന്ദ്രന്‍ (ഹോണററി ജോയിന്റ് സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികള്‍.


