Community
മുസ്തഫ ഹാജിക്കും സഫ്‌വാന്‍ മാളിയേക്കലിനും കെ എം സി സി ബഹറൈന്‍ സ്വീകരണം നല്‍കി

മനാമ: കെ എം സി സി ഖത്തര്‍ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും പി കെ സ്റ്റാര്‍ കമ്പനി മാനേജിംഗ് ഡയറക്ടറുമായ മുസ്തഫ ഹാജി കാളികാവിനും ഖത്തര്‍ വണ്ടൂര്‍ മണ്ഡലം കമ്മിറ്റി ട്രഷറര്‍ സഫ്‌വാന്‍ മാളിയേക്കലിനും കെ എം സി സി ബഹ്‌റൈന്‍ ആസ്ഥാന മന്ദിരത്തില്‍ സ്വീകരണം നല്‍കി.


ചടങ്ങില്‍ സംസ്ഥാന കമ്മിറ്റി സെക്രട്ടറിമാരായ ഒ കെ കാസിം, റഫീഖ് തോട്ടക്കര, ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി അലി അക്ബര്‍ കിഴുപറമ്പ്, സെക്രട്ടറി ഷഹീന്‍ താനാളൂര്‍, വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളായ അബ്ദുല്‍ ഗഫൂര്‍ അഞ്ചച്ചവിടി, സലാം മമ്പാട്ടുമൂല, പാലക്കാട് ജില്ലാ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി ആഷിക് പത്തില്‍, മലപ്പുറം ജില്ലാ കമ്മിറ്റി വനിതാ വിങ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


