Business
അബു ഹമൂര്‍ ദോഹ മാളില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നു
ദോഹ: ലുലു ഗ്രൂപ്പിന്റെ ഖത്തറിലെ 23-ാമത് ഹൈപ്പര്‍ മാര്‍ക്കറ്റ് അബു ഹമൂര്‍ ദോഹ മാളില്‍ ഉദ്ഘാടനം ചെയ്തു. ശൈഖ് അബ്ദുല്ല ബിന്‍ ഹസ്സന്‍ അല്‍താനി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി എന്നിവരുടെ സാന്നിധ്യത്തില്‍ പ്രമുഖ ഖത്തര്‍ വ്യവസായി അബ്ദുല്‍ അസീസ് മുഹമ്മദ് അല്‍ റബ്ബാന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.


ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍, പോളണ്ട്, ശ്രീലങ്ക, ഇക്വഡോര്‍ തുടങ്ങിയ രാജ്യങ്ങളിലെ അംബാസഡര്‍മാര്‍, കോമേഴ്സ്യല്‍ ബാങ്ക് ഓഫ് ഖത്തര്‍ സി ഇ ഒ ജോസഫ് എബ്രഹാം, ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷ്‌റഫ് അലി എം എ, ലുലു ഗ്രൂപ്പ് ഡയറക്ടര്‍ മുഹമ്മദ് അല്‍ത്താഫ്, ലുലു ഖത്തര്‍ റീജിയണല്‍ ഡയറക്ടര്‍ എം ഒ ഷൈജന്‍ എന്നിവരും സംബന്ധിച്ചു.

ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഉപഭോക്താക്കള്‍ക്കായി ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവമാണ് ലുലു ഒരുക്കിയിട്ടുള്ളത്.



ഖത്തറില്‍ രണ്ട് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ കൂടി തുറക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു. ഖത്തറിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാധികാരികള്‍ നല്‍കുന്ന പിന്തുണക്ക് യൂസഫലി നന്ദി പറഞ്ഞു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഖത്തറിലെ ഉപഭോക്താക്കള്‍ക്കായി ലുലു ഒരുക്കുന്ന ലോയല്‍റ്റി പദ്ധതിക്കും തുടക്കം കുറിച്ചു. പദ്ധതിയില്‍ പങ്കാളികളാകുന്ന ഉപഭോക്തക്കള്‍ക്ക് ആകര്‍ഷകമായ വിലക്കിഴിവുകളും പോയിന്റുകളും ഖത്തറിലെ എല്ലാ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ലഭിക്കും. ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ ലഭിക്കുന്ന പോയിന്റുകള്‍ ഉപയോഗിച്ച് ഷോപ്പിംഗ് ചെയ്യാനും സാധിക്കും.
റമദാന്‍ മാസത്തോടനുബന്ധിച്ച് ആകര്‍ഷകങ്ങളായ പ്രത്യേക റമദാന്‍ കിറ്റുകളും മറ്റും ലുലു ഒരുക്കുന്നുണ്ട്.


