Connect with us

Featured

മമ്മൂട്ടിക്കും മോഹന്‍ലാലിനും ഗോള്‍ഡന്‍ വിസ സമ്മാനിച്ചു

Published

on


അബൂദാബി: മമ്മൂട്ടിക്കും മോഹന്‍ലാലിനും യു എ ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. അബൂദാബി സാമ്പത്തിക വികസന വിഭാഗം ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ മുഹമ്മദ് അലി ഷൊറാഫ അല്‍ ഹമ്മാദി ഇരുവര്‍ക്കും വിസ പതിപ്പിച്ച പാസ്‌പോര്‍ട്ട് കൈമാറി. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും കലാരംഗത്തെ സംഭാവനകള്‍ അല്‍ ഷൊറാഫ പ്രകീര്‍ത്തിച്ചു. രണ്ട് പ്രതിഭകള്‍ക്ക് ഗോള്‍ഡന്‍ വിസ നല്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗോള്‍ഡന്‍ വിസ ലഭ്യമാകാന്‍ പ്രയത്‌നിച്ച പ്രമുഖ വ്യവസായി എം എ യൂസഫലിക്ക് ഇരുവരും നന്ദി പറഞ്ഞു. മലയാള സിനിമയ്ക്ക് ലഭിച്ച അംഗീകാരമാണിതെന്ന് മോഹന്‍ലാലും മലയാളികള്‍ തങ്ങള്‍ക്ക് നല്കിയ സമ്മാനമാണ് ഗോള്‍ഡന്‍ വിസയെന്ന് മമ്മൂട്ടിയും പറഞ്ഞു. മലയാള സിനിമാ വ്യവസായത്തിന് ഗുണകരമായ കാര്യങ്ങള്‍ നല്കുമെന്ന് യു എ ഇ അധികൃതര്‍ വാഗ്ദാനം നല്കിയതായും താരങ്ങള്‍ അറിയിച്ചു.


error: Content is protected !!