Connect with us

Entertainment

ഭീഷ്മപര്‍വ്വത്തിന്റെ ഖത്തര്‍ ആഘോഷത്തില്‍ നിറഞ്ഞുനിന്ന് മമ്മൂട്ടി

Published

on


ദോഹ: റീലിസ് ചെയ്ത തിയേറ്ററുകളെല്ലാം വാരിക്കോരി ആഘോഷം നിറക്കുന്ന ഭീഷ്മ പര്‍വ്വം സിനിമയുടെ ഖത്തര്‍ റിലീസ് ആഘോഷപൂര്‍ണ്ണമാക്കി മമ്മൂട്ടിയുടെ സാന്നിധ്യം. ദോഹ ഷാര്‍ക് വില്ലേജില്‍ നടന്ന പരിപാടിയില്‍ കേക്ക് മുറിച്ച് മധുരം പങ്കിട്ടാണ് ഭീഷ്മപര്‍വത്തിന്റെ ഖത്തര്‍ റിലീസ് മെഗാസ്റ്റാറും സംഘവും ആഘോഷിച്ചത്.

സിനിമയിലെ ഗാനത്തിന്റെ പശ്ചാതലത്തില്‍ ഖത്തറിലെ പ്രതിഭകള്‍ അവതരിപ്പിച്ച ഡാന്‍സിനെ മമ്മൂട്ടി പ്രശംസിച്ചു. മമ്മൂട്ടിയുടെ സിനിമാ പേരുകള്‍ മാത്രം വരികളാക്കിയ ഗാനാലാപനവുമുണ്ടായിരുന്നു.

ഫിഫ ലോകകപ്പ് കളി കാണാന്‍ ഖത്തറില്‍ എത്തുമെന്നും മമ്മൂട്ടി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെയും ആരാധകരുടെയും ചോദ്യങ്ങള്‍ക്കും നിറഞ്ഞ ചിരിയോടെ മമ്മൂട്ടി മറുപടി നല്കി.

നിറഞ്ഞ തിയറ്ററുകളില്‍ സിനിമ ഓടുന്നതിന്റെ ക്രെഡിറ്റ്പ്രേക്ഷകര്‍ക്കാണെന്ന് മമ്മൂട്ടി പറഞ്ഞു. ഏതെങ്കിലും സിനിമയെ തകര്‍ക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് മമ്മൂട്ടി പറഞ്ഞു.

സിനിമ സംവിധാനം ചെയ്യുകയെന്നത് ഏറെ ശ്രമകരമാണെന്നും മമ്മൂട്ടി സംവിധാനം ചെയ്യുന്ന സിനിമ പ്രതീക്ഷിക്കേണ്ടന്നും മെഗാസ്റ്റാര്‍ പറഞ്ഞു. ജി സി സിയില്‍ സിനിമയുടെ വിതരണാവകാശമുള്ള ട്രൂത്ത് ഗ്രൂപ്പ് എം ഡി സമദ്, റേഡിയോ മലയാളം സി ഇ ഒ അന്‍വര്‍ ഹുസൈന്‍, മാര്‍ക്കറ്റിങ് മാനേജര്‍ നൗഫല്‍എന്നിവരും പങ്കെടുത്തു.


error: Content is protected !!