NEWS
അയല്‍വാസിയെ കൊല്ലാന്‍ ശ്രമിച്ചയാള്‍ 17 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍
കൊച്ചി: അയല്‍വാസിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പിടി കിട്ടാപ്പുള്ളി അറസ്റ്റില്‍. വാഴക്കുളം സൗത്ത് ഏഴിപ്രം എത്തിയില്‍ വീട്ടില്‍ റഫീക്ക് (48) നെയാണ് തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.
2007ല്‍ അയല്‍വാസിയെ ഉലക്ക കൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതാണ് കേസ്. കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ വിദേശത്തേക്ക് പോകുകയായിരുന്നു. പിന്നീട് കോടതി ഇയാളെ പിടി കിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. സൗദി അറേബ്യയിലായിരുന്നു. നാട്ടിലെത്തിയ ശേഷം വാടകയ്ക്ക് വീടെടുത്താണ് താമസിച്ചിരുന്നത്.
ഇന്‍സ്‌പെക്ടര്‍ മനോജ് കുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ ഉണ്ണികൃഷ്ണന്‍, എസ് സി പി ഒമാരായ എ ആര്‍ ജയന്‍, സി എം കരീം, സി പി ഒ അനൂപ് ആര്‍ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.