ആന്റിഗയില്‍ നിന്നും തന്നെ തട്ടിക്കൊണ്ടുപോയത് റോ ഉദ്യോഗസ്ഥരെന്ന് മെഹുല്‍ ചോക്‌സി

Web Desk
1 Min Read

ന്യൂഡല്‍ഹി: രണ്ട് റോ ഉദ്യോഗസ്ഥരാണ് തന്നെ ആന്റിഗയില്‍ നിന്നും തട്ടിക്കൊണ്ടുപോയതെന്ന് ബാങ്ക് തട്ടിപ്പ് കേസ് പ്രതിയും വജ്രവ്യാപാരിയുമായ മെഹുല്‍ ചോക്സി ഇന്ത്യാ ടുഡേയോട് പറഞ്ഞു. ഗുര്‍മിത് സിംഗ്, ഗുര്‍ജിത് ഭണ്ഡല്‍ എന്നിവരാണ് തന്നെ റോ ഏജന്റുകളാണെന്ന് പറഞ്ഞ് തട്ടിക്കൊണ്ടുപോയതെന്ന് ചോക്‌സി പറയുന്നു.
ചോദ്യം ചെയ്യലിന് കൊണ്ടുപോവുകയാണെന്നാണ് അവര്‍ പറഞ്ഞതെന്നും മോശമായാണ് പെരുമാറിയതെന്നും മര്‍ദ്ദിച്ചതായും ചോക്സി പറഞ്ഞു.
ഡിന്നര്‍ കഴിക്കാന്‍ ബാര്‍ബറ ജറാബിക്കയെ കൂട്ടാന്‍ താന്‍ അവരുടെ വീട്ടില്‍ പോയപ്പോള്‍ വീട്ടിലേക്ക് ക്ഷണിച്ച അവര്‍ കുടിക്കാന്‍ വൈന്‍ നല്കിയതായും സോഫയില്‍ ഇരിക്കാന്‍ പറയുകയും ചെയ്യുകായയിരുന്നു. അസ്വാഭാവികമായൊന്നും തോന്നിയില്ലെന്നും എന്നാല്‍ അല്‍പ സമയത്തിന് ശേഷം ഒരുകൂട്ടം ആളുകള്‍ ഇരുവശത്തു നിന്നും കടന്നുവന്ന് രണ്ടുപേര്‍ കൈയ്യിലും രണ്ടുപേര്‍ കാലിലും പിടിച്ച് എടുത്തു കൊണ്ടുപോകുകയായിരുന്നുവെന്നും ചോക്സി പറഞ്ഞു. നിങ്ങള്‍ ആരാണെന്ന് അറിയാമെന്നും ചോദ്യം ചെയ്യലിനായി കൊണ്ടുപോകുന്നുവെന്നുമാണ് അവര്‍ പറഞ്ഞത്.
കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയതിന് ശേഷമാണ് മെഹുല്‍ ചോക്‌സി ഇന്ത്യയില്‍ നിന്നും മുങ്ങിയത്. കരീബിയന്‍ ദ്വീപായ ആന്റിഗ്വ ആന്റ് ബാര്‍ബുഡയിലാണ് കഴിഞ്ഞ മൂന്നു വര്‍ഷമായി ഇയാള്‍ കഴിയുന്നത്.

city exchange
Share This Article
Leave a Comment
error: Content is protected !!