NEWS
ഇന്ത്യ അടിയന്തര സഹായമെത്തിക്കണം: സമസ്ത
കോഴിക്കോട്: കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപിടിത്തത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ മരിച്ച സംഭവത്തില്‍ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി.
ജീവിതമാര്‍ഗം കണ്ടെത്താന്‍ ഇന്ത്യയില്‍നിന്ന് തൊഴില്‍ തേടിയെത്തിയവരാണ് അപകടത്തില്‍പ്പെട്ടവരില്‍ ഏറെയും.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ക്ഷമയും ചികിത്സയില്‍ കഴിയുന്നവര്‍ക്ക് രോഗശമനവും ഉണ്ടാവട്ടെയെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാരും പ്രാര്‍ഥിച്ചു. അപകടത്തില്‍പ്പെട്ട ഇന്ത്യക്കാര്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Continue Reading