Connect with us

Qatar News

അടുത്ത മൂന്നാഴ്ച ഖത്തറില്‍ നിര്‍ണായകമെന്ന് ആരോഗ്യ മന്ത്രാലയം

Published

on


ദോഹ: അടുത്ത മൂന്നാഴ്ച ഖത്തറില്‍ കോവിഡുമായി ബന്ധപ്പെട്ട് അതിനിര്‍ണായക കാലമായിരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം. കോവിഡ് ഡല്‍റ്റ വകഭേദം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടരുന്നതിനാല്‍ വിദേശത്തുനിന്നും ഖത്ഥറിലേക്ക് ആളുകള്‍ എത്തുന്നത് പരിഗണിച്ച് നാലാംഘട്ട ഇളവുകള്‍ പ്രഖ്യാപിക്കാത്തതെന്ന് കോവിഡ് 19 നാഷല്‍ സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷനും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ഇന്‍ഫെക്ഷ്യസ് ഡിസീസ് മേധാവിയുമായ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.
ഖത്തറിന്റെ വാക്സിനേഷന്‍ പദ്ധതി മികച്ച ഫലമാണ് ഉണ്ടാക്കുന്നത്. വാക്സിനെടുക്കാത്തവര്‍ക്ക് അത് ലഭ്യമാക്കും.
ഈദ് ആഘോഷങ്ങളുടെ ഭാഗമായി പ്രതിദിന കോവിഡ് കേസുകളില്‍ നേരിയ വര്‍ധനയുണ്ടായിട്ടുണ്ടെങ്കിലും അക്കാര്യം പ്രതീക്ഷിച്ചതായിരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.
ജനസംഖ്യയിലെ യോഗ്യതയുള്ളവില്‍ 85 ശതമാനം പേര്‍ക്കും ഇതിനകം ഖത്തറില്‍ വാക്‌സിന്‍ ആദ്യ ഡോസ് നല്കിയിട്ടുണ്ട്. പ്രതിദിനം ഇരുപതിനായിരം പേര്‍ക്കാണ് വാക്‌സിന്‍ നല്കുന്നത്.


error: Content is protected !!