Community
ഓ ഐ സി സി ഇന്‍കാസ് ഖത്തര്‍ ഇഫ്താര്‍ സംഗമം നടത്തി

ദോഹ: ഓ ഐ സി സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒലിവ് ഇന്റര്‍ നാഷനല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഇഫ്താര്‍ വിരുന്ന് നടത്തി. ആയിരത്തഞ്ഞൂറോളം പേര്‍ പങ്കെടുത്തു ഇഫ്താര്‍ സംഗമത്തില്‍ പ്രമുഖ പണ്ഡിതന്‍ മജീദ് ഹുദവി റമദാന്‍ സന്ദേശം നല്‍കി.


കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. ബി ആര്‍ എം ഷെഫീര്‍ മുഖ്യാതിഥിയായിരുന്നു. സ്വന്തം വിശ്വാസങ്ങളിലുറച്ച് നിന്ന് അപരന്റെ വിശ്വാസങ്ങളെ ബഹുമാനിക്കാനും സഹവര്‍ത്തിത്വം പുലര്‍ത്താനും മനുഷ്യര്‍ക്ക് കഴിയണം. എല്ലാ വിശ്വാസങ്ങളും
എല്ലാ മതങ്ങളും എല്ലാ മനുഷ്യരും പരസ്പര സ്‌നേഹത്തോടും ബഹുമാനത്തോടും സഹിഷ്ണതയോടും ജീവിക്കുന്ന കേരളം ഇന്ത്യക്ക് വലിയ മാതൃകയാണെന്ന് ബി ആര്‍ എം ഷെഫീര്‍ പറഞ്ഞു.

രാസ ലഹരിയിലകപ്പെട്ട നമ്മുടെ കുട്ടികളേയും യുവാക്കളേയും രക്ഷിക്കണം. തലമുറയുടെ നില നില്‍പ്പിനേയും സമൂഹത്തിന്റെ വളര്‍ച്ചയയും നശിപ്പിക്കുന്ന രാസ ലഹരി ശൃംഖലകളെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടുന്നില്ല.
രാസ ലഹരി വരുന്ന വഴിയും വിതരണവും തടയന്‍ ഫലപ്രദമായ ഒരു നടപടിയും സര്‍ക്കാര്‍ ചെയ്യുന്നില്ല. അതുകൊണ്ടു തന്നെ നമ്മുടെ വിദ്യാലയങ്ങളും ഹോസ്റ്റലുകളും ലഹരി വില്‍പ്പന കേന്ദ്രങ്ങളായി മാറിയിരിക്കുന്നു.


തലമുറയെ രാസ ലഹരിയില്‍ മുക്കി കൊല്ലുവാനുള്ള ആസൂത്രിത നീക്കം ഇതിന്റെ പിന്നിലുണ്ടോ എന്നുള്ള കാര്യവും സര്‍ക്കാര്‍ ഫലപ്രദമായ അന്വേഷണം നടത്തി വെളിച്ചത്ത് കൊണ്ടു വരണമെന്ന് ബി ആര്‍ എം ഷെഫീര്‍ ആവശ്യപ്പെട്ടു.
കുടുംബങ്ങളിലെ ശിഥിലമായ ബന്ധങ്ങള്‍ കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നു. കുടുംബാംഗങ്ങള്‍ തമ്മിലുള്ള പരസ്പര ആശയ വിനിമയത്തിന്റെ തോത് ഗണ്യമായി കുറഞ്ഞു. എല്ലാ കാര്യത്തിനും സോഷ്യല്‍ മീഡിയയെ ആശ്രയിക്കുന്ന സ്ഥിതിയിലേക്ക് മാറി.
എല്ലാത്തിനും മൊബൈല്‍ ഫോണിനെ ഉപയോഗിക്കുകയും എല്ലാവരും ഒരു മൊബൈല്‍ ഫോണിലേക്കും അവനവനിലേക്ക് മാത്രം ഒതുങ്ങുകയും ബന്ധങ്ങള്‍ക്ക് സ്ഥാനമില്ലാതാകുകയും ചെയ്യുന്ന അവസ്ഥയിലേക്ക് മാറുന്നു. ഈ ഗുരുതരാവസ്ഥയിലേക്ക് നമ്മുടെ യുവതലമുറ മാറുന്നത് വളരെ ഭീതിയോടെ നോക്കി കാണേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നത്.
സര്‍ക്കാരും സര്‍ക്കാര്‍ സംവിധാനങ്ങളും നിയമ സംവിധാനങ്ങളും ശക്തമായ ഇടപെടലുകളിലൂടെ ഇതിനൊരറുതിവരുത്തി നമ്മുടെ യുവതലമുറയെ രക്ഷിക്കണമെന്നും കെ പി സി സി സെക്രട്ടറി ആവശ്യപ്പെട്ടു.
ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലെ വിവിധ തുറകളില്‍ പ്രമുഖരായ എ ബി എന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനും നോര്‍ക്ക റൂട്‌സ് ഡയറക്ടറുമായ ജെ കെ മേനോന്‍, ഐ സി ബി എഫ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ കെ എസ് പ്രസാദ്, ഐ സി സി മുന്‍ പ്രസിഡന്റ് മിലന്‍ അരുണ്‍, ഐ സി ബി എഫ് വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, അപെക്‌സ് ബോഡി മാനേജിങ് കമ്മിറ്റി അംഗങ്ങളായ മിനി സിബി, ഇര്‍ഫാന്‍ അന്‍സാരി, അനു ശര്‍മ്മ, മാധ്യമ പ്രതിനിധികള്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കളായ ആഷിക് അഹമ്മദ്, ചന്ദ്രശേഖര്‍ അങ്ങാടി, കെ ബി എഫ് ഖത്തര്‍ പ്രസിഡണ്ട് അജി കുര്യാക്കോസ്, എന്‍ജിനീയേഴ്‌സ് ഫോറം പ്രസിഡണ്ട് ആഷിക്ക് അഹമ്മദ്, ഷെജി വെലിയകത്ത്, രജനി മൂര്‍ത്തി, മന്‍സൂര്‍ മൊയ്ദീന്‍, ദേവേന്‍ ദേര്‍ത്തകര്‍, പ്രിയ ബേദി, ബാല കൃഷ്ണ മൂര്‍ത്തി, ദൊരൈസ്വാമി കുപ്പന്‍, ശ്രീരാജ വിജയന്‍ എന്നിവര്‍ പങ്കെടുത്തു.
ഓ ഐ സി സി ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സമീര്‍ ഏറാമല ഉദ്ഘാടനം നിര്‍വ്വഹിച്ച പൊതു സമ്മേളനത്തില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ജീസ് ജോസഫ് അധ്യക്ഷത വഹിച്ചു.
സംഘടനകാര്യ ജനറല്‍ സെക്രട്ടറി ശ്രീജിത്ത് എസ് നായര്‍ സ്വാഗതം ആശംസിക്കുകയും ജോര്‍ജ് അഗസ്റ്റിന്‍ (ട്രഷറര്‍), യൂത്ത് വിംഗ് പ്രസിഡന്റ് നദീം മാനാര്‍, നിയാസ് ചെരുപ്പത്ത്, നിഹാസ് കോടിയേരി, ജോണ്‍ഗില്‍ബര്‍ട്ട്, അഡ്വ. സുനില്‍ കുമാര്‍, നാസര്‍ വടക്കേക്കാട്, ജൂട്ടാസ്‌പോള്‍, നൗഷാദ് ടി കെ, മാഷിക്ക് മുസ്തഫ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു.
കണ്‍വീനര്‍ ഷംസുദ്ദീന്‍ ഇസ്മായില്‍ നന്ദി അറിയിച്ചു.
സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികള്‍, വിവിധ ജില്ലാ പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


