Connect with us

Community

അനക്‌സ് ആരവം 24ല്‍ ടി കെ എമ്മിന് ഓവറോള്‍

Published

on


ദോഹ: പാലക്കാട് എന്‍ എസ് എസ് എഞ്ചിനീയറിംഗ് കോളേജ് പൂര്‍വ്വ വിദ്യാര്‍ഥികളുടെ ദോഹയിലെ സംഘടനയായ അനക്‌സ് ഖത്തര്‍ ‘അനക്‌സ് ആരവം 24’ എന്ന പേരില്‍ ആസ്പയര്‍ അക്കാദമി ഇന്‍ഡോര്‍ ഹാളില്‍ കായിക മേള സംഘടിപ്പിച്ചു. വോളിബോള്‍, ത്രോബോള്‍, വടംവലി, പഞ്ചഗുസ്തി തുടങ്ങിയ ഇനങ്ങളില്‍ മത്സരങ്ങള്‍ നടന്നു.

എഞ്ചിനീയറിങ്ങ് കോളേജ് അലുമിനികള്‍ക്കായി ഒരുക്കിയ പുരുഷന്മാരുടെ വോളിബോള്‍ മത്സരത്തില്‍ എം ഇ എ കോളേജ് അലുമിനിയെ ഫൈനലില്‍ തോല്‍പ്പിച്ച് ടി കെ എം എഞ്ചിനീയറിങ്ങ് കോളേജ് അലുമിനി കപ്പ് കരസ്ഥമാക്കി.

വനിതകള്‍ക്കായി നടത്തിയ ത്രോബോള്‍ മത്സരത്തില്‍ ടി കെ എം എഞ്ചിനീയറിങ്ങ് കോളേജ് അലുമിനി ഫൈനലില്‍ കോഴിക്കോട് ഗവണ്‍മെന്റ് എഞ്ചിനീയറിങ്ങ് കോളേജ് അലുമിനിയെ (ക്യൂജെക്) പരാജയപ്പെടുത്തി.

പുരുഷന്മാരുടേയും വനിതകളുടേയും വടം വലി മത്സരത്തില്‍ കോഴിക്കോട് ഗവണ്‍മെന്റ് എഞ്ചിനീയറിങ്ങ് കോളേജ് അലുമിനി ടീമുകളെ തോല്‍പ്പിച്ച് ടി കെ എം എഞ്ചിനീയറിങ്ങ് കോളേജ് അലുമിനി ടീമുകള്‍ സമ്മാനര്‍ഹരായി.

വനിതകള്‍ക്കായി സംഘടിപ്പിച്ച പഞ്ചഗുസ്തി മത്സരത്തില്‍ ടി കെ എം എഞ്ചിനീയറിങ്ങ് കോളേജ് അലുമിനി അംഗമായ ഹഫ്‌സ ഖാലിദ് വിജയിയായി. അനെക്‌സ് അംഗമായ ഷില്‍ന അസ്ഫര്‍ ആയിരുന്നു ഫൈനലില്‍ ഹഫ്‌സയുടെ എതിരാളി.

കേരളത്തിലെ 11 എഞ്ചിനീയറിങ്ങ് കോളേജ് അലുംമിനികള്‍ പങ്കെടുത്ത മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇനങ്ങളില്‍ വിജയികളായി ടി കെ എം എഞ്ചിനീയറിങ്ങ് കോളേജ് അലുമിനി ഓവറോള്‍ ചാമ്പ്യനായി.

മെയ് 31ന് ബിര്‍ള പബ്ലിക് സ്‌കൂളില്‍ ഖത്തറിലെ ഇന്ത്യന്‍ സ്‌ക്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി പൊതുവിജ്ഞാന ക്വിസും ശാസ്ത്ര പ്രദര്‍ശന മത്സരവും ഉള്‍പ്പെടുത്തി നടക്കുന്ന ടെക്‌ഫെസ്റ്റോടെ അനക്‌സ് ആരവം 24 സമാപിക്കും. എ ആര്‍ രഞ്ജിത് ക്വിസ്സ് മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കും. ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ വിശിഷ്ട അഥിതിയായി പങ്കെടുക്കും.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!