Connect with us

Community

പ്രശ്‌ന പരിഹാരങ്ങള്‍ക്കായി പ്രവാസി കമ്മീഷന്‍ അദാലത്ത് കോഴിക്കോടും വയനാടും

Published

on


ദോഹ: പ്രവാസികള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് പരാതി നല്‍കാനും നേരിട്ട് സംവദിക്കാനും അവസരമൊരുക്കി പ്രവാസി കമ്മീഷന്‍ അദാലത്ത് സെപ്തംബര്‍ 12ന് ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് കോഴിക്കോട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിലും 14ന് വ്യാഴാഴ്ച വയനാട് കല്‍പറ്റയിലെ ജില്ലാ കലക്ടറ്റേറ്റ് കോണ്‍ഫറന്‍സ് ഹാളിലും നടക്കും.

വിദേശത്ത് ജയിലില്‍ അടക്കപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍, ബാങ്ക് ലോണ്‍ സംബന്ധിച്ച വിഷയങ്ങള്‍, വിദേശത്ത് മലയാളികള്‍ നടത്തുന്ന ബിസ്‌നസ് സംബന്ധിച്ച തര്‍ക്കങ്ങള്‍, ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍, ബന്ധുക്കള്‍ സ്വത്ത് തട്ടിയെടുത്തത്, റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ തട്ടിപ്പുകള്‍, പ്രവാസിയുടെ ജീവനും സ്വത്തിനും അപകടപരമായ കാര്യങ്ങള്‍ തുടങ്ങിയ നിരവധി കാര്യങ്ങളില്‍ കമ്മീഷന് ഇടപെടാനാവും.

അപേക്ഷ നല്‍കുന്നവര്‍ വിശദമായ അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ട് കോപ്പി, എതിര്‍ കക്ഷിയുടെ പേരും മേല്‍ വിലാസവും, ആവശ്യമായ മറ്റ് രേഖകള്‍ സഹിതം സമര്‍പ്പിക്കാന്‍ ശ്രദ്ധിക്കണം. മുന്‍കൂട്ടി പരാതി നല്‍കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും.

പരാതികള്‍ നേരിട്ടും [email protected] എന്ന ഇമെയിലിലും ചെയര്‍പേഴ്‌സണ്‍, പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷന്‍, നോര്‍ക്കാ സെന്റര്‍, ആറാം നില, തൈക്കാട് പി ഒ തിരുവനന്തപുരം- 14 എന്ന വിലാസത്തിലും അയക്കാവു്‌നതാണ്.

അര്‍ധ ജുഡീഷ്യല്‍ അധികാരമുള്ള കമ്മീഷന്റെ ചെയര്‍മാന്‍ ജസ്റ്റിസ് പി ഡി രാജന്‍, അംഗങ്ങളായ പി എം ജാബിര്‍, പീറ്റര്‍ മാത്യു, അഡ്വ. ഗഫൂര്‍ പി ലില്ലീസ്, സെക്രട്ടറി, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി പ്രവാസി സംഘടനാ പ്രതിനിധികളുമായും ചര്‍ച്ച നടത്തും.

കേരളത്തിന്റെ മുഴുവന്‍ ജില്ലകളിലും സമയ ബന്ധിതമായി അദാലത്തുകള്‍ നടന്നുവരുന്നുണ്ട്. ഇതിനകം നടന്ന അദാലത്തുകളില്‍ ഖത്തറില്‍ നിന്നടക്കമുള്ള പ്രവാസികളുടെ വിവിധ പരാതികളില്‍ കമ്മീഷന്‍ ഇടപെടലുകള്‍ നടന്നു കൊണ്ടിരിക്കുന്നു.


error: Content is protected !!