Featured
ഖത്തര്‍ അമീറും യു എ ഇ പ്രസിഡന്റും ടെലിഫോണില്‍ സംസാരിച്ചു

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ടെലിഫോണില്‍ സംസാരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധങ്ങളെക്കുറിച്ചും അവയെ പിന്തുണയ്ക്കാനും ശക്തിപ്പെടുത്താനുമുള്ള വഴികളും പ്രാദേശികവും അന്തര്‍ദേശീയവുമായ സംഭവവികാസങ്ങളും ചര്‍ച്ച ചെയ്തു.


ഗാസ മുനമ്പിലും അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലും വെടിനിര്‍ത്തലിന്റെ പ്രാധാന്യത്തിന് പുറമേ എല്ലാ തരത്തിലുമുള്ള തീവ്രത കുറയ്‌ക്കേണ്ടതിന്റെയും മേഖലയിലെ സംഘര്‍ഷം വിപുലീകരിക്കുന്നത് ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു. മേഖലയില്‍ ശാശ്വതവും സമഗ്രവുമായ സമാധാനം കൈവരിക്കുന്നതിന് ഫലസ്തീന്‍ പ്രശ്‌നത്തിന് ശാശ്വതവും അന്തിമവുമായ ഒരു പരിഹാരത്തില്‍ എത്തിച്ചേരണമെന്നും ഇരുവരും വ്യക്തമാക്കി.


