ഖത്തര്‍ ക്രൂയിസ് സീസണ് തുടക്കമായി

ദോഹ: ഈ വര്‍ഷത്തെ ക്രൂയിസ് സീസണ്‍ ആരംഭിച്ചതായി മവാനി ഖത്തര്‍ അറിയിച്ചു. ഫ്രഞ്ച് ക്രൂയിസ് കപ്പല്‍ ലെ ബൊഗെയ്ന്‍വില്ലെ ദോഹ തുറമുഖത്ത് എത്തിയതോടെയാണ് ക്രൂയിസ് സീസണ് തുടക്കമായത്. ഫ്രഞ്ച് കമ്പനിയായ പൊനന്റ് ക്രൂയിസാണ് ലെ ബൊഗെയ്ന്‍വില്ലെ കൈകാര്യം ചെയ്യുന്നത്. ക്രൂയിസ് സീസണിലെ ആദ്യ കപ്പലിന് 131 മീറ്റര്‍ നീളവും 18 മീറ്റര്‍ വീതിയുമുള്ളത്. ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ 294 പേര്‍ക്ക് താമസിക്കാന്‍ കഴിയും.