വനിതകളെ എന്‍ ജി ഒയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത അഫ്ഗാന്‍ സര്‍ക്കാറിനെതിരെ ഖത്തര്‍ ആശങ്ക
ദോഹ: ചില വനിതാ ജീവനക്കാര്‍ ഇസ്ലാമിക വസ്ത്രധാരണരീതി പാലിക്കുന്നില്ലെന്ന് ആരോപിച്ച് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അഫ്ഗാന്‍ വനിതകളെ പ്രാദേശിക, വിദേശ സര്‍ക്കാരിതര സംഘടനകളില്‍ (എന്‍ ജി ഒ) ജോലി ചെയ്യുന്നതില്‍ നിന്ന് വിലക്കാനുള്ള അഫ്ഗാന്‍ താത്ക്കാലിക സര്‍ക്കാരിന്റെ തീരുമാനത്തില്‍ ഖത്തര്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി. ജോലി തെരഞ്ഞെടുക്കാനും സ്വീകരിക്കാനുമുള്ള സ്വാതന്ത്ര്യം അന്താരാഷ്ട്ര ഉടമ്പടികള്‍ അംഗീകരിച്ചതും ലോകത്തിലെ എല്ലാ രാജ്യങ്ങളും പ്രതിജ്ഞാബദ്ധമായതുമായ മനുഷ്യാവകാശമാണ്. അതുകൊണ്ടുതന്നെ ജോലി ചെയ്യാനുള്ള സ്ത്രീകളുടെ അവകാശത്തെ മാനിക്കേണ്ടതിന്റെ ആവശ്യകത വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ഊന്നിപ്പറഞ്ഞു. … Continue reading വനിതകളെ എന്‍ ജി ഒയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത അഫ്ഗാന്‍ സര്‍ക്കാറിനെതിരെ ഖത്തര്‍ ആശങ്ക
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed