Community
രാഗനിലാവ് മഞ്ജരി ലൈവ് ഇന്‍ കണ്‍സേര്‍ട്ട് ഏപ്രില്‍ 11ന്

ദോഹ: സീല്‍ ഇറ്റ് ഇവന്റ്സിന്റെ ആദ്യ പരിപാടി രാഗനിലാവ് മഞ്ജരി ലൈവ് ഇന്‍ കണ്‍സേര്‍ട്ട് ഏപ്രില്‍ 11ന് വൈകിട്ട് ഏഴു മണിക്ക് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് നാലു മണിക്കൂര്‍ നീളുന്ന മ്യൂസിക്കല്‍ കോമഡി എന്റര്‍ടെയ്ന്‍മെന്റ് പരിപാടി അരങ്ങേറുക.


നൃത്ത സംഗീത ഹാസ്യ നിശയില്‍ പ്രശസ്ത പിന്നണി ഗായിക മഞ്ജരി, സ രി ഗ മ ഫൈനലിസ്റ്റും പിന്നണിഗായകനുമായ അശ്വിന്‍, അഭിനേത്രി അനഘ നാരായണന്‍, ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം ഫെയിം വിപിന്‍ ബാലന്‍ എന്നിവരാണ് അരങ്ങിലെത്തുക. ഖത്തറിലെ പ്രഗത്ഭരായ കലാകാരികളുടെ നൃത്ത ശില്‍പവും പരിപാടിയുടെ ഭാഗമായി നടക്കും. രതീഷ് മാത്രാടനാണ് പരിപാടിയുടെ സംവിധായകന്‍.

പരിപാടിയുടെ ടിക്കറ്റ് ലോഞ്ചിംഗില്‍ മുഹമ്മദ് നൗഷാദ് അബു, ചന്ദ്രമോഹന്‍, ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.



രാഗനിലാവിന്റെ ടിക്കറ്റുകള്‍ ക്യു ടിക്കറ്റ്സിലും സീറ്റ് ഇറ്റ് ഇവന്റ്സ് ഭാരവാഹികള്‍ മുഖേനയും വാങ്ങാനാവും. ഏതൊരാള്‍ക്കും താങ്ങാവുന്ന നിരക്കാണ് ടിക്കറ്റിനുള്ളത്. 35 റിയാലാണ് ടിക്കറ്റ് നിരക്ക്.
വാര്‍ത്താ സമ്മേളനത്തില്‍ ഷിനോജ് കുമാര്‍, അബു സുല്‍ത്താന്‍, സിവോഷ് കുമാര്‍, വിനു, അജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.


