NEWS
വെറുപ്പിനെതിരെ സ്‌നേഹത്തിന്റെ വിജയം; രാഹുല്‍ ഗാന്ധിയുടെ ശിക്ഷ സ്റ്റേ ചെയ്തതില്‍ ആഹ്ലാദ പ്രകടനം

ആലുവ: രാഹുല്‍ ഗാന്ധിയുടെ ശിക്ഷ സ്റ്റേ ചെയ്ത സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ രാജ്യമെങ്ങും കോണ്‍ഗ്രസ്സിന്റെ ആഹ്ലാദ പ്രകടനങ്ങള്‍ നടക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് ചൂര്‍ണ്ണിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്പനിപ്പടിയില്‍ ആഹ്ലാദ പ്രകടനം നടത്തി.


ഡി സി സി ജനറല്‍ സെക്രട്ടറി ബാബു പുത്തനങ്ങാടി, പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ്, ബ്ലോക്ക് ഭാരവാഹികളായ മുഹമ്മദ് ഷെഫീക്ക്, ജി മാധവന്‍ കുട്ടി, ടി ഐ മുഹമ്മദ്, പി ആര്‍ നിര്‍മ്മല്‍ കുമാര്‍, രാജു കുംബ്ലാന്‍, നസീര്‍ ചൂര്‍ണ്ണിക്കര, സി പി നാസര്‍, വില്ല്യം ആലത്തറ, സി പി നൗഷാദ്, സലീം വാടാപ്പിള്ളി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജിന്‍ഷാദ് ജിന്നാസ്, മണ്ഡലം ഭാരവാഹികളായ രാജേഷ് പുത്തനങ്ങാടി, മനു മൈക്കിള്‍, മനോഹരന്‍ തറയില്‍, റൂബി ജിജി, ടി എഫ് തോമസ്, ഇ എം ഷെരീഫ്, പി എസ് യൂസഫ്, കെ കെ രാജു, എം എസ് സനു, പി എ ഷഹനാസ്, സാദിഖ് മെഴുക്കാട്ടില്‍, ശശി തൂമ്പായില്‍, ഹസീന മുനീര്‍, ബിനോയ് ജോസഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.


