Community
കാത്തിരിപ്പിനു വിരാമം; രമണന്‍ നാട്ടിലേക്ക് മടങ്ങുന്നു

ദോഹ: ദീര്‍ഘകാലത്തെ കാത്തിരിപ്പിന് ശേഷം രമണന്‍ ഐ സി എഫിന്റെ തണലില്‍ നാട്ടിലേക്ക് മടങ്ങുന്നു.


ഖത്തറില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന രമണന്‍ ഓടിച്ചിരുന്ന കാര്‍ 2021 മാര്‍ച്ച് 20ന് അപകടത്തില്‍ പെട്ടതോടെയ ജയിലിലാവുകയായിരുന്നു. രമണന്‍ ജോലി ചെയ്തിരുന്ന വീട്ടിലെ കുട്ടിക്കും ജോലിക്കാരിക്കും അപകടത്തില്‍ പരിക്കേറ്റതുമായി ബന്ധപ്പെട്ടാണ് ജയിലിലായത്.

നാട്ടിലെ കുടുംബക്കാര്‍ പല വാതിലുകളും മുട്ടിയെങ്കിലും ഒടുവില്‍ 2021 ഒക്ടോബര്‍ മാസം ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം അബുബക്കര്‍ മുസ്്ലിയാരെ സമീപിക്കുകയായിരുന്നു. അദ്ദേഹം ഖത്തര്‍ ഐ സി എഫ് പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു.


ഐ സി എഫ് സാന്ത്വനം വകുപ്പ് രമണനെ കണ്ടെത്തിയതോടെ അദ്ദേഹത്തിന് താമസവും ഭക്ഷണവും ഏര്‍പ്പാടാക്കുകയായിരുന്നു. തുടര്‍ന്ന് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് കേസ് ഫോളോ ചെയ്തു. ഭീമമായ സംഖ്യ പിഴയും യാത്രാ നിരോധനവും വിധിക്കപ്പെട്ട രമണന് ഐ സി എഫിന്റെ നിരന്തര ഇടപെടലിലൂടെയാണ് നാട്ടിലേക്കുള്ള വഴി തുറന്നു കിട്ടിയത്.
നാട്ടിലേക്ക് മടങ്ങുന്ന രമണന് ഐ സി എഫ് ആസ്ഥാനത്ത് യാത്രയയപ്പു നല്‍കി. ഐ സി സി ജനറല്‍ സെക്രട്ടറി എബ്രഹാം കെ ജോസഫ്, ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി ബോബന്‍ വര്‍ഗീസ് എന്നിവര്‍ പരിപാടിയില്‍ ആശംസകള്‍ നേര്‍ന്നു.
ഒന്നര വര്‍ഷത്തോളം രമണന് താമസവും ഭക്ഷണവും ചികിത്സയും നിയമ സഹായവും നല്‍കി സംരക്ഷിച്ച ഐ സി എഫിനെ ഐ സി സി, ഐ സി ബി എഫ് നേതാക്കള്‍ അഭിനനങ്ങള്‍ അറിയിച്ചു. രമണന് ഐ സി ബി എഫിന്റെ എയര്‍ ടിക്കറ്റ് ജനറല്‍ സെക്രട്ടറി ബോബന്‍ വര്‍ഗീസ് കൈമാറി.
ഐ സി എഫ് നാഷണല്‍ നേതാക്കളായ പറവണ്ണ അബ്ദുല്‍ റസാഖ് മുസ്ലിയാര്‍, ഡോ. ബഷീര്‍ പുത്തൂപാടം, മുഹമ്മദ് ഷാ ആയഞ്ചേരി, ജമാല്‍ അസ്ഹരി, സലാം ഹാജി പാപ്പിനിശ്ശേരി, കെ ബി അബ്ദുല്ല ഹാജി, അബ്ദുല്‍ അസീസ് സഖാഫി പാലോളി, അഹ്മദ് സഖാഫി പേരാമ്പ്ര, നൗഷാദ് അതിരുമട, ഉമര്‍ ഹാജി പുത്തൂപാടം, കരീം ഹാജി കാലടി, ഉമര്‍ കുണ്ടുതോട്, ഹസ്സന്‍ സഖാഫി ആതവനാട്, ഫക്രുദ്ദീന്‍ പെരുങ്ങോട്ടുകര തുടങ്ങിയവര്‍ പങ്കെടുത്തു.


