NEWS
രമേഷ്ബിജു ചാക്കയുടെ പുസ്തകം ‘ഇന്ദ്രനീലം’ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു
തിരുവനന്തപുരം: മലയാള സിനിമ, സീരിയല്‍ രംഗത്തെ അഭിനേതാക്കളുടെയും അണിയറ പ്രവര്‍ത്തകരുടെയും ജീവിതാനുഭവങ്ങള്‍ കോര്‍ത്തിണക്കി രമേഷ്ബിജു ചാക്ക രചിച്ച ‘ഇന്ദ്രനീലം’ എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു. മാളവിക സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ വാര്‍ഷികാഘോഷ വേദിയില്‍ പിന്നണി ഗായകന്‍
ജി ശ്രീറാം പിന്നണി ഗായിക സിന്ധു പ്രതാപിന് നല്‍കിയായിരുന്നു പ്രകാശനം.
ഗോപന്‍ ശാസ്തമംഗലം, മഹേഷ് ശിവാനന്ദന്‍, അനീഷ് ഭാസ്‌കര്‍, പ്രദീപ് എസ് പി, രമേഷ്ബിജു ചാക്ക തുടങ്ങിയവര്‍ പങ്കെടുത്തു.
Continue Reading