Connect with us

Business

ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുമായി റിയല്‍മിയുടെ നാര്‍സോ 70 പ്രൊ 5ജി

Published

on


കൊച്ചി: ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോടു കൂടിയ ഇന്ത്യയിലെ ആദ്യത്തെ 52 എംപി സോണി ഐഎംഎക്സ് 890 ക്യാമറ അവതരിപ്പിച്ച് റിയല്‍മി നാര്‍സോ 70 പ്രൊ 5ജി. ഗ്ലാസ് ഗ്രീന്‍, ഗ്ലാസ് ഗോള്‍ഡ് നിറങ്ങളില്‍ ലഭിക്കുന്ന റിയല്‍മി നാര്‍സോ 70 പ്രോ 5ജിക്ക് 18,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്.

3ഡി വി സി കൂളിംഗ് സിസ്റ്റം, എയര്‍ ജെസ്ചര്‍ തുടങ്ങിയ സവിശേഷ ഫീച്ചറുകളുള്ള ഫോണ്‍ ഏര്‍ലി ബേര്‍ഡ് സെയില്‍ ആരംഭിച്ചു. തത്സമയ കൊമേഴ്സ് വില്‍പ്പന മാര്‍ച്ച് 22ന് ഉച്ചക്ക് 12 മണി മുതല്‍ ആമസോണില്‍ ആരംഭിക്കും.

വാങ്ങുന്നവര്‍ക്ക് 2299 രൂപ വിലയുളള സൗജന്യ ബഡ്സ് ടി300, മൂന്ന് മാസത്തെ നോ കോസ്റ്റ് ഇ എം ഐ എന്നിവയ്ക്കൊപ്പം 1000, 2000 രൂപയുടെ ബാങ്ക് ഓഫറുകളും ലഭിക്കും.

ഇന്ത്യയില്‍ അതിവേഗം വളരുന്ന 16 ദശലക്ഷത്തിലധികം ഉപയോക്തൃ അടിത്തറയുള്ള റിയല്‍മിയുടെ അടുത്ത തലമുറ സ്മാര്‍ട്ട്ഫോണുകളാണ് നാര്‍സോ. നൂതന സാങ്കേതിക വിദ്യയും പ്രീമിയം ഫീച്ചറുകളും ഉപയോഗിച്ചാണ് ഉപകരണങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പുതിയ റിയല്‍മി നാര്‍സോ 70 പ്രൊ 5 ജി, ലോലൈറ്റ് ഫോട്ടോഗ്രഫിയുടെ വ്യവസായ നിലവാരം പുനര്‍നിര്‍വചിക്കാന്‍ ലക്ഷ്യമിടുന്നതായി റിയല്‍മി പ്രൊഡക്റ്റ് മാനെജര്‍ ബാസുല്‍ കോച്ചാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഉപഭോക്താവിന്റെ സ്മാര്‍ട്ട്ഫോണ്‍ അനുഭവം മെച്ചപ്പെടുത്തുന്നതിന് രൂപകല്‍പ്പന ചെയ്തിരിക്കുന്ന പവര്‍ പാക്ക്ഡ് സ്മാര്‍ട്ട് ഫോണാണ് റിയല്‍മി നാര്‍സോ 70 പ്രോ 5ജി. ഓപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനിലൂടെ മികച്ച ഫോട്ടോകളാണ് ലഭ്യമാവുക.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!