Business
സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് ബിര്‍ക്കത്ത് അല്‍ അവമറില്‍ പ്രവര്‍ത്തനം തുടങ്ങി

ദോഹ: സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് ബിര്‍ക്കത്ത് അല്‍ അവമറില്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഹമദ് ദാഫര്‍ അബ്ദല്‍ ഹാദി അല്‍ അഹ്ബാബി, സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട്, മാനേജിങ് ഡയറക്ടര്‍മാരായ സൈനുല്‍ ആബിദീന്‍, ഷഹീന്‍ ബക്കര്‍, ഡയറക്ടര്‍ ഷാഹിദ് ബക്കര്‍, മറ്റു മാനേജ്മെന്റ് പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്.


പുതിയ ശാഖയുടെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് രണ്ടു മെഗാ പ്രൊമോഷനുകള്‍ ഉപഭോക്താക്കള്‍ക്കായി സഫാരി ഒരുക്കിയിട്ടുണ്ട്. അമ്പതു റിയാലിന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ നറുക്കെടുപ്പിലൂടെ ഒരു ലക്ഷം റിയാലും ഇ റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പിലൂടെ മൂന്ന് എംജി ഇസഡ് എസ് 2024 മോഡല്‍ കാറുകളും ലഭിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.

സഫാരിയുടെ ബിര്‍ക്കത്ത് അല്‍ അവമര്‍ ശാഖയില്‍ നിന്നും അമ്പതു റിയാലിന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന കൂപ്പണ്‍ വഴി ഉപഭോക്താവിന്
ഒരു ലക്ഷം റിയാലിന്റെ ക്യാഷ് പ്രൈസ്സ് നറുക്കെടുപ്പിലൂടെ നേടാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. ഏഴു നറുക്കെടുപ്പുകളിലൂടെ ആണ് വിജയികളെ കണ്ടെത്തുന്നത്. ഒന്നാം സമ്മാനമായി അന്‍പതിനായിരം റിയാല്‍, രണ്ടാം സമ്മാനമായി
ഇരുപത്തിയയ്യായിരം റിയാല്‍, മൂന്നാം സമ്മാനമായി പതിനായിരം റിയാല്‍, നാലാം സമ്മാനമായി അയ്യായിരം റിയാല്‍, അഞ്ചാം സമ്മാനമായി മൂവായിരം റിയാല്‍, ആറാം സമ്മാനമായി രണ്ടായിരം റിയാല്‍, ഏഴാം സമ്മാനമായി ആയിരം റിയാല്‍ വീതം അഞ്ചു പേര്‍ക്കും ലഭിക്കും. ഒക്ടോബര്‍ 16 മുതല്‍ ഡിസംബര്‍ 29 വരെ ആണ് പ്രൊമോഷന്‍ നടക്കന്നുത്. ഇതിനോടൊപ്പം നടക്കുന്ന മറ്റൊരു മെഗാ പ്രമോഷന്‍ ആണ് അമ്പതു റിയാലിന് സാധനങ്ങള്‍
വാങ്ങുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പിലൂടെ ഉപഭോക്താവിന് മൂന്ന് എംജി ഇസഡ് എസ് 2024 മോഡല്‍ കാറുകള്‍ സ്വന്തമാക്കാനുള്ള അവസരം. ഈ പ്രമോഷനില്‍ മൂന്നു നറുക്കെടുപ്പിലൂടെ ആണ് വിജയികളെ തെരഞ്ഞെടുക്കുന്നത്.


പ്രമോഷന്റെ ആദ്യ നറുക്കെടുപ്പ് നവംബര്‍ 14നും രണ്ടാമത്തെ നറുക്കെടുപ്പ് ഡിസംബര്‍ 16നും അവസാന നറുക്കെടുപ്പ് 2025 ജനുവരി 14നും നടക്കും. രണ്ടു പ്രമോഷനും സഫാരിയുടെ ബിര്‍ക്കത്ത് അല്‍ അവമറില്‍ ഉള്ള സഫാരി ഹൈപ്പര്‍മാര്‍ക്കറ്റില്‍ മാത്രമാകും ലഭ്യമാവുക.
ഉപഭോക്താക്കള്‍ക്ക് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഷോപ്പിംഗ് അനുഭവം നല്‍കുന്നതിനോടൊപ്പം ലോകോത്തര ബ്രാന്‍ഡഡ് ഉത്പന്നങ്ങളടക്കം എല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാക്കാന്‍ സഫാരിക്ക് സാധിച്ചിട്ടുണ്ട്.
സഫാരിയുടെ എല്ലാ ഉപഭോക്താക്കള്‍ക്കും തങ്ങളുടെ ഇഷ്ട ഉത്പന്നങ്ങള്‍ കൃത്യമായി തെരഞ്ഞെടുക്കാനും ഷോപ്പിങ് ആസ്വദിക്കാനും വിശാലമായ സംവിധാനങ്ങളാണ് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഒരുക്കിയിട്ടുള്ളത്. പലചരക്കു സാധനങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, മത്സ്യമാംസങ്ങള്‍ മുതല്‍ വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ആരോഗ്യ സൗന്ദര്യ വസ്തുക്കള്‍, ഇലക്ട്രോണിക്സ്, ഐ ടി തുടങ്ങി ഉപഭോക്താക്കള്‍ക്ക് സുപരിചിതവും പ്രിയപെട്ടതുമായ എല്ലാ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളും ഏറ്റവും ആകര്‍ഷകമായ വിലയില്‍ സഫാരി പുതിയ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.
ഐ ലൈഫ് സെഡ് എയര്‍ നോട്ടുബുക്ക് 349 റിയാല്‍, 32 ഇഞ്ച് സില്‍വെര്‍ഡോം ടിവി 159 റിയാല്‍, ഫെറിക്‌സ് ഹൈപ്രഷര്‍ വാഷര്‍ 89 റിയാല്‍, എഴുനൂറു ഗ്രാം പെര്‍ഡിക്‌സ് ഫ്രോസണ്‍ ചിക്കന്‍ 6 റിയാല്‍, മൂന്നു പീസ് കുക്ക് വെയര്‍ സെറ്റ് 39 റിയാല്‍, പന്ത്രണ്ടു ഇഞ്ച് ബൈസിക്കിള്‍ 69 റിയാല്‍ തുടങ്ങിയവ പ്രധാന ആകര്‍ഷണങ്ങളില്‍ ചിലതാണ്.
വേറിട്ട ഷോപ്പിംഗ് അനുഭവം നല്‍കുന്നതിന്റെ ഭാഗമായി നിരവധി കലാ കായിക സാംസ്‌കാരിക പരിപാടികള്‍ സഫാരിയുടെ എല്ലാ ഔട്ട്‌ലെറ്റുകളിലും നടത്തിയിട്ടുണ്ട്. ഷോപ്പിങ്ങിനോടൊപ്പം സംഗീതം ആസ്വദിക്കാനും ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ നേരിട്ട് കാണാനുള്ള അവസരങ്ങള്‍ സിനിമ പ്രമോഷനുകളിലൂടെയും സംഗീത സന്ധ്യകളിലൂടെയും സഫാരി ഒരുക്കിയിട്ടുണ്ട്.
കൂടാതെ പഞ്ചഗുസ്തി, വടംവലി തുടങ്ങിയ വിവിധയിനം കായിക മത്സരങ്ങളും കുട്ടികള്‍ക്കായുള്ള ചിത്രരചനാ മത്സരങ്ങളും ഫണ്‍ ഗെയിമുകളും ഫോട്ടോഗ്രഫി മത്സരങ്ങളും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം പാചക മത്സരങ്ങളും ഉള്‍പ്പെടുത്തി കലാകായിക സാംസ്‌കാരിക രംഗത്തെ സകല മേഖലകളിലും നിറ സാന്നിധ്യമായി സഫാരി നിലകൊള്ളുന്നു.
2005ല്‍ സല്‍വാ റോഡിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു കിലോ സ്വര്‍ണ്ണം സമ്മാനമായി നല്‍കി്
സഫാരി തുടങ്ങിയ സമ്മാന പദ്ധതികള്‍ നിരവധി വിജയികളെ സൃഷ്ടിച്ചിട്ടുണ്ട്. ഖത്തറിലെ റീട്ടയില്‍ മേഖലയില്‍ ആദ്യമായി ഒരു മില്ല്യണ്‍ ഖത്തര്‍ റിയാല്‍ ഒന്നാം സമ്മാനം നല്‍കി സഫാരി ചരിത്രം കുറിച്ചതു കൂടാതെ ഒട്ടനവധി ക്യാഷ് പ്രൈസുകളും
സ്വര്‍ണ്ണ സമ്മാനങ്ങളും ലക്ഷറി എസ് യു വികള്‍, ലാന്റ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍, ഫോര്‍ച്യൂണര്‍ കാറുകള്‍ തുടങ്ങി നിരവധി വാഹനങ്ങളും സമ്മാനമായി നല്‍കിയ സഫാരി വ്യത്യസ്തമായാണ് പ്രമോഷനുകള്‍ അവതരിപ്പിക്കാറുള്ളത്. സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ മറ്റു ശാഖകള്‍ അബുഹമൂറിലും സല്‍വ റോഡിലും അല്‍ഖോറിലും ബര്‍വ്വ വില്ലേജിലും ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുമാണ് പ്രവര്‍ത്തിക്കുന്നത്.


