Community
കര്‍ണാടകയില്‍ നിന്നുള്ള വിദ്യാര്‍ഥിനിക്ക് ഖത്തര്‍ സര്‍വകലാശാലയില്‍ പി എച്ച് ഡി
ദോഹ:


സ്തനാര്‍ബുദവുമായി ബന്ധപ്പെട്ട ഗവേഷണ പഠനത്തില്‍ ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പി എച്ച് ഡി കരസ്ഥമാക്കി ഇന്ത്യന്‍ വനിത. ഹര്‍ഷിത ശൈലേഷാണ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ഭാര്യ ശൈഖ ജവഹര്‍ ബിന്‍ത് ഹമദ് ബിന്‍ സുഹൈം അല്‍താനിയില്‍ നിന്നും പി എച്ച് ഡി പൂര്‍ത്തിയാക്കി സ്വര്‍ണമെഡല്‍ നേടിയത്.


കര്‍ണാടകയിലെ കാര്‍ക്കലയാണ് ഹര്‍ഷിതയുടെ ജന്മദേശം. അക്കാദമിക രംഗത്ത് നിരവധി മികവുകള്‍ കരസ്ഥമാക്കിയിട്ടുള്ള ഹര്‍ഷിത മംഗലാപുരം യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബയോടെക്‌നോളജിയിലും മൈസൂര്‍ സര്‍വകലാശാലയില്‍ നിന്നും ബയോകെമിസ്ട്രിയിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. തുടര്‍ന്നാണ് ഖത്തര്‍ സര്‍വകലാശാലയില്‍ ഗവേഷണത്തിന് എത്തിയത്.
ഹര്‍ഷിതയുടെ ഗവേഷണം ലോകമെമ്പാടുമുള്ള സ്തനാര്‍ബുദ രോഗികള്‍ക്ക് പുതിയ തെറാപ്പി വികസിപ്പിക്കാനുള്ള പ്രധാന അടിത്തറയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോളിക്യൂലര്‍ ബയോളജിയില്‍ ഗവേഷണം തുടരാനാണ് ഹര്‍ഷിത ആഗ്രഹിക്കുന്നത്.


