Featured
താത്ക്കാലികമായി നിര്‍ത്തിവെച്ച വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചു
ദോഹ: ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച വിമാന സര്‍വീസുകള്‍ മിഡില്‍ ഈസ്റ്റിലെ പ്രമുഖ എയര്‍ലൈനുകള്‍ പുനഃരാരംഭിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. താത്ക്കാലികമായി വ്യോമാതിര്‍ത്തികള്‍ അടച്ചതോടെയാണ് വിമാനങ്ങള്‍ നിരവധി സര്‍വീസുകള്‍ റദ്ദാക്കുകയും വഴി തിരിച്ചുവിടുകയും ചെയ്തത്.
ഖത്തര്‍ എയര്‍വെയ്‌സ് അമ്മാന്‍, ബെയ്‌റൂത്ത്, ബാഗ്ദാദ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ പുനഃരാരംഭിച്ചതായി എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു.
എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഞായറാഴ്ച ഉച്ചക്ക് ശേഷം ജോര്‍ദാന്‍, ലെബനാന്‍, ഇറാഖ് എന്നിവിടങ്ങളിലേക്കും പുറത്തേക്കും ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങള്‍ പറത്തി.
ഇത്തിഹാദ് എയര്‍വേയ്‌സ് തിങ്കളാഴ്ച മുതല്‍ അബൂദാബിയില്‍ നിന്നും ടെല്‍അവീവ്, അമ്മാന്‍, ബെയ്‌റൂത്ത് എന്നിവിടങ്ങളിലേക്ക് പാസഞ്ചര്‍, കാര്‍ഗോ വിമാന സര്‍വീസുകള്‍ നടത്തുമെന്ന് അറിയിച്ചു.
തിങ്കളാഴ്ച വരെ വ്യോമപാത അടച്ചതിനാല്‍ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലായാലും മിഡില്‍ ഈസ്റ്റിന്റെ ചില ഭാഗങ്ങളില്‍ തടസ്സങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടാകുമെന്നും ഇത്ിഹാദ് മുന്നറിയിപ്പ് നല്‍കി.
മേഖലയിലെ വ്യോമാതിര്‍ത്തികള്‍ താത്ക്കാലികമായി അടച്ചത് തങ്ങളുടെ പല വിമാനങ്ങളേയും ബാധിച്ചതായി ഫ്‌ളൈ ദുബൈ പ്രസ്താവനയില്‍ പറഞ്ഞു.
ജോര്‍ദാന്‍, ഇറാഖ്, ലെബനാന്‍ എന്നിവ തങ്ങളുടെ വ്യോമപാത തുറന്നതായി ഞായറാഴ്ച അറിയിച്ചു.