Featured
തിരുച്ചിറപ്പള്ളി- ഷാര്‍ജ എയര്‍ ഇന്ത്യയ്ക്ക് തിരുവനന്തപുരത്ത് അടിയന്തിര ലാന്റിംഗ്

തിരുവനന്തപുരം: തിരുച്ചിറപ്പള്ളിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്പ്രസ് വിമാനത്തിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ്. സാങ്കേതിക കാരണങ്ങളാലാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയതെന്നാണ് വിവരം.


തിരുച്ചിറപ്പള്ളിയില്‍ നിന്ന് പുറപ്പെട്ട ഐ എക്‌സ് 613 എയര്‍ ഇന്ത്യ എക്‌സ്പ്രസിലാണ് അരമണിക്കൂറിനുള്ളില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. അതോടെയാണ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കാന്‍ തീരുമാനിച്ചത്.

രാവിലെ 10.15നാണ് വിമാനം തിരുച്ചിറപ്പള്ളിയില്‍ നിന്നും പുറപ്പെട്ടത്. സാങ്കേതിക തകരാര്‍ പരിഹരിച്ച ശേഷം വിമാനം ഷാര്‍ജയിലേക്ക് പറക്കുമെന്നാണ് വിവരം. വിമാനത്തില്‍ 154 യാത്രക്കാരണുണ്ടായിരുന്നത്.


