Featured
തുര്‍ക്കിയെ പ്രസിഡന്റ് അമീറുമായി ഫോണില്‍ സംസാരിച്ചു

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി തുര്‍ക്കിയെ പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ ടെലിഫോണില്‍ സംസാരിച്ചു.


ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ അവലോകനം ചെയ്യുകയും പരസ്പര ആശങ്കയുള്ള നിരവധി പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങള്‍, പ്രത്യേകിച്ച് ഇറാനെതിരെ ഇസ്രായേല്‍ ആക്രമണം എന്നിവ ചര്‍ച്ച ചെയ്യുകയും ചെയ്തു.

ഈ സാഹചര്യത്തില്‍ സംഘര്‍ഷം ലഘൂകരിക്കേണ്ടതിന്റെയും നയതന്ത്ര പരിഹാരങ്ങള്‍ തേടേണ്ടതിന്റെയും ആവശ്യകത ഇരുപക്ഷവും ഊന്നിപ്പറഞ്ഞു.


