Connect with us

NEWS

യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

Published

on


കൊച്ചി: യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പാറക്കടവ് കുറുമശ്ശേരി വേങ്ങു പ്പറമ്പില്‍ വീട്ടില്‍ നിതിന്‍ (30), കുറുമശ്ശേരി മണ്ണാറത്തറ വീട്ടില്‍ ദീപക് (36) എന്നിവരെയാണ് ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച പുലര്‍ച്ചെയാണ് വിനു വിക്രമനെ ദേഹമാസകലം വെട്ടേറ്റ നിലയില്‍ കുറുമശ്ശേരി പ്രിയ ആശുപത്രിയ്ക്ക് സമീപം കാണപ്പെട്ടത്. പിന്നീട് കറുകുറ്റി അഡ്‌ലക്‌സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പ്രതികളെ വടക്കേക്കര ലേബര്‍ ജംഗ്ഷന് സമീപത്തു നിന്ന് പിടികൂടുകയായിരുന്നു.

നിതിനെതിരെ കാലടി, അങ്കമാലി, നെടുമ്പാശ്ശേരി, ചെങ്ങമനാട് എന്നീ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ട്. ദീപക് നെടുമ്പാശ്ശേരി, ചെങ്ങമനാട് പൊലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളില്‍ പ്രതിയാണ്.

ആലുവ ഡി വൈ എസ് പി എ പ്രസാദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ കുമാര്‍, എസ് ഐമാരായ സന്തോഷ് അബ്രഹാം, നൗഷാദ്, എ എസ് ഐമാരായ ഡിക്‌സന്‍, സിനുമോന്‍, ജിയോ, എസ് സി പി ഒമാരായ ജോയി ചെറിയാന്‍, ഷിബു അയ്യപ്പന്‍, അഖിലേഷ്, സി പി ഒമാരായ കൃഷ്ണരാജ്, വിബിന്‍, സജിത്, സെബാസ്റ്റ്യന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.


error: Content is protected !!