GCC News
അഫ്ഗാനിലേക്ക് അടിയന്തര ഭക്ഷണവും വൈദ്യസഹായവും എത്തിച്ച് യുഎഇ
ദുബൈ: അഫ്ഗാനിലെ സ്ത്രീകള്‍, കുട്ടികള്‍, പ്രായമായവര്‍ തുടങ്ങിയ ഏറ്റവും ദുര്‍ബലരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന്റെ ഭാഗമായി യുഎഇ അടിയന്തിര വൈദ്യസഹായവും ഭക്ഷണ സഹായവും വഹിക്കുന്ന ഒരു വിമാനം അയച്ചു.


അബുദാബി കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദ്ദേശപ്രകാരം യുഎഇ ആയിരക്കണക്കിന് അഫ്ഗാന്‍ കുടുംബങ്ങള്‍ക്ക് ആതിഥ്യം നല്‍കുകയും അവര്‍ക്ക് താല്‍ക്കാലിക പരിചരണം നല്‍കുകയും ചെയ്തിരുന്നു.


