Business
വര്‍മ്മ ബൊഗേയ്ന്‍ ഹൈറ്റ്‌സ് പര്‍പ്പിളിന് ലഭിച്ച സി ഐ ഡി സി പുരസ്‌ക്കാരം ഏറ്റുവാങ്ങി

കൊച്ചി: പതിനഞ്ചാമത് കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രി ഡവലപ്‌മെന്റ് കൗണ്‍സില്‍ (സി ഐ ഡി സി) വിശ്വകര്‍മ പുരസ്‌ക്കാരം 2024ന്റെ ബെസ്റ്റ് കണ്‍സ്ട്രക്ഷന്‍ വിഭാഗം അവാര്‍ഡ് വര്‍മ്മ ബൊഗേയ്ന്‍ ഹൈറ്റ്‌സ് പര്‍പ്പിളിന് ലഭിച്ചു.


പുരസ്‌ക്കാരം സി ഐ ഡി സി ചെയര്‍മാന്‍ ഡോ. പി എസ് റാണ, ജെ എസ് ഡബ്ല്യു സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് പ്രസിഡന്റ് യോഗേഷ് ഖൈര്‍നറില്‍ നിന്നും വര്‍മ്മ ഹോംസ് ഡയറക്ടര്‍ ഡോ. മിനി വര്‍മ്മ ഏറ്റുവാങ്ങി.

ഇന്ത്യാ ഗവണ്‍മെന്റ് പ്ലാനിംഗ് കമ്മീഷനും നിര്‍മാണ വ്യവസായ മേഖലയും ചേര്‍ന്ന് കണ്‍സ്ട്രക്ഷനിലെ മികവ് പരിഗണിച്ചാണ് പുരസ്‌ക്കാരം നല്‍കിയത്.


