Connect with us

NEWS

യുവാക്കള്‍ സേവന രംഗത്ത് കര്‍മനിരതരാവണം

Published

on


മലപ്പുറം: സമൂഹം ഏറ്റവുമധികം സാന്ത്വനം ആഗ്രഹിക്കുന്ന ഇക്കാലത്ത് സേവനരംഗത്ത് കര്‍മനിരതരാവാന്‍ കൂടുതല്‍ യുവാക്കള്‍ മുന്നോട്ട് വരണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്ല്യാര്‍ അഭ്യര്‍ഥിച്ചു.

അശരണര്‍ക്ക് അത്താണിയാകാനും നിരാലംബരെ സംരക്ഷിക്കാനുമായി മഞ്ചേരി ഇരുപത്തിരണ്ടാം മൈലില്‍ കഴിഞ്ഞ വര്‍ഷം നിര്‍മാണം പൂര്‍ത്തിയാക്കിയ സാന്ത്വന സദനത്തില്‍ ഒരുക്കിയ പ്രാര്‍ഥനാഹാള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


കൂറ്റമ്പാറ അബ്ദുല്‍ റഹ്മാന്‍ ദാരിമി, സയ്യിദ് ഹബീബ് കോയ തങ്ങള്‍, ഇ കെ മുഹമ്മദ്‌കോയ സഖാഫി, എന്‍ എം സാദിഖ് സഖാഫി, വടശ്ശേരി ഹസന്‍ മുസ്ല്യാര്‍, എം അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, പി എം മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, അബ്ദുറഷീദ് സഖാഫി പത്തപ്പിരിയം, സി കെ ഹസൈനാര്‍ സഖാഫി, കെ പി ജമാര്‍ കരുളായി, എ പി ബഷീര്‍ ചെല്ലക്കൊടി, വി പി എം ഇസ്ഹാഖ് എന്നിവര്‍ പങ്കെടുത്തു.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!