ആദ്യം ദുരന്തവും പിന്നെ പ്രഹസനവുമായി ചരിത്രം ആവര്‍ത്തിക്കുന്നു

സമയം വളരെ കൃത്യമായി പാലിക്കാന്‍ കാത്തിരിക്കുകയായിരുന്നു അവര്‍. കാരണം വിമര്‍ശനങ്ങള്‍ പരമാവധി ഒഴിവാക്കേണ്ടത് ഇപ്പോഴത്തെ സന്ദര്‍ഭത്തില്‍ അത്യാവശ്യമാണ്. ഒന്നാമത് കോവിഡ് രോഗം വ്യാപിച്ചപ്പോള്‍ ഒന്നും ചെയ്യാതെ മാളത്തില്‍ പതുങ്ങിയെന്ന വിമര്‍ശനം രാജ്യത്തിനകത്തും പുറത്തും നല്ല ചീത്തപ്പേരുണ്ടാക്കിയിട്ടുണ്ട്, രണ്ടാമത് പെട്രോളിന്റേയും ഡീസലിന്റേയും ഗ്യാസിന്റേയും വില യാതൊരു ലക്കും ലഗാനവുമില്ലാതെ വര്‍ധിച്ചുകൊണ്ടിരിക്കുന്നത് വല്ലാതെ അലോസരമാകുന്നുണ്ട്, ഇതൊന്നും പോരാഞ്ഞിട്ട് ആരാധകരൊഴികെ ബാക്കിയെല്ലാവരും മോശം ഭരണമെന്ന പ്രതിഛായയും നല്കിയിട്ടുണ്ട്. ഇതിനെല്ലാമിടയില്‍ പുതിയ വിമര്‍ശനങ്ങള്‍ കൂടി ഉയരുന്നത് തത്ക്കാലത്തേക്കെങ്കിലും തടയേണ്ടത് ആവശ്യമായിരുന്നു. ടോക്യോയില്‍ ഒളിംപിക് … Continue reading ആദ്യം ദുരന്തവും പിന്നെ പ്രഹസനവുമായി ചരിത്രം ആവര്‍ത്തിക്കുന്നു